സൽമ : ഇക്ക ഒരു പുളിങ്കൊമ്പിൽ കേറി പിടിച്ചു, അവരുടെ മുന്നിൽ ആളാവാൻ ഈ വീട് വിറ്റ് കുറച്ചു ഉള്ളിലേക്ക് മാറി ഒരു വലിയ വീട് വാപ്പയെ കൊണ്ട് മേടിപ്പിച്ചു, നിക്കാഹ് കഴിഞ്ഞ് ഇക്ക പൊടിയും തട്ടി ഓൾടെ വീട്ടിൽ പോയി ഇപ്പൊ ഞങ്ങള് അതിന്റെ ലോൺ അടച്ചു തീർക്കാൻ ഓടുവാണ്
ഞാൻ : മം… നാത്തൂന്നായിട്ട് സെറ്റായില്ലേ നീ?
സൽമ : ഓ ഓൾക്ക് പൈസ ഉള്ളതിന്റെ ഒടുക്കത്തെ ജാഡ, എന്നെയും ഉമ്മയേയും കണ്ണെടുത്താ കണ്ടുണ്ടാ, ഞങ്ങൾ എന്തോ പിച്ചക്കാരെ പോലെ
ഞാൻ : ഹമ്… എന്നിട്ട് നിനക്കൊന്നും നോക്കുന്നില്ലേ?
സൽമ : എന്ത്?
ഞാൻ : കല്യാണം?
സൽമ : ഓ എന്തിന്, അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ
ഞാൻ : ചേട്ടനെപ്പോലെ വല്ല പുളിങ്കൊമ്പും നോക്കുവാണോ?
പുഞ്ചിരിച്ചു കൊണ്ട്
സൽമ : അങ്ങനെയില്ലാതില്ല
ചിരിച്ചു കൊണ്ട്
ഞാൻ : അതിനു നീ പണ്ടേ മിടുക്കിയാണല്ലോ
സൽമ : ആ… അതൊക്കെയൊരു കാലം
ഞാൻ : പിന്നെ പിന്നെ നല്ല കാലം
സൽമ : എന്താടാ… അടിപൊളിയായിരുന്നില്ലേ സ്കൂൾ ലൈഫ്
ഞാൻ : ആ നിനക്ക് കുറേയെണ്ണത്തിന്ന് കൊണ്ട് നല്ല പൊളിയായിരുന്നല്ലോ
ചിരിച്ചു കൊണ്ട്
സൽമ : അല്ലാതെ പിന്നെ, ഞാൻ എന്റെ കൈയിൽ ഉള്ളത് അവർക്ക് കൊടുക്കുന്നു, എന്നിട്ട് അവരുടെ കൈയിൽ ഉള്ളത് ഞാൻ ഊറ്റുന്നു അതിനെന്താ ഇപ്പൊ
ഞാൻ : ഹമ്… ഇപ്പഴും ഉണ്ടോ ആ ഊറ്റൽ
സൽമ : ഏയ് ഇപ്പൊ എവിടെന്ന്, രാവിലെ ഇങ്ങോട്ട് വരും രാത്രി വീട്ടിൽ പോവും അത് തന്നെ
ഞാൻ : മം..
സൽമ : അല്ല നിനക്ക് ഒന്നും സെറ്റായില്ലേ, കോളേജിൽ ആരും ഇല്ലേ?
ഞാൻ : ഓ അതിനെവിടെന്ന് സമയം, ഞാൻ ഇപ്പൊ മോർണിംഗ് ബാച്ചിലാണ്, ഒൻപത് മണിക്ക് ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും അവരവരുടെ ജോലിക്ക് പോവും, പിന്നെ എവിടെന്ന് സമയം കിട്ടാനാ ഒന്നിനെ സെറ്റാക്കാൻ
സൽമ : അതെന്താ മോർണിംഗ് ബാച്ചിൽ? റഗുലർ ക്ലാസ്സിൽ പോവായിരുന്നില്ലേ നിനക്ക്