എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Posted by

സൽമ : ഓ…

മുഹമ്മദ്‌ : വേഗം വാ എന്നാ വേറെ ഓട്ടം ഉള്ളതാണ്

എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ പുറത്തിറങ്ങാൻ നേരം സീനത്തിനെ നോക്കി

റംലത്ത് : ഇക്ക എന്നാ ഇവളെ ഒന്ന് വീട്ടിലാക്ക് ഒരു ഓട്ടം കളയണ്ട, അപ്പോഴേക്കും ഞാൻ റെഡിയായി നിൽക്കാം

എന്റെ കൂടെ വീട്ടിൽ പോവാൻ കാത്തിരുന്ന

സീനത്ത് : അത് സാരമില്ല ഇത്ത ഞാൻ നടന്ന് പൊക്കോളാം

കളിയാക്കി കൊണ്ട്

റംലത്ത് : എന്തിനാ മോളെ ഈ വെയിലത്തു നടന്നു വെറുതെ ഉള്ള സൗന്ദര്യം കളയുന്നത്, ഇക്ക കൊണ്ടുപോയി വിടും നീ ചെല്ല്

മറുപടിയൊന്നും പറയാൻ പറ്റാതെ പതിയെ എഴുന്നേറ്റ് പരിഭവത്തോടെ എന്നെയൊന്ന് നോക്കി

സീനത്ത് : എന്നാ ഞാൻ പോണ്, രണ്ടു ദിവസം കഴിഞ്ഞു വരാം ഇത്ത

എന്ന് പറഞ്ഞ് സീനത്ത് മുഹമ്മദിന്റെ പുറകേ പോയി, അവര് പോയതും കവറും കൊണ്ട് റംലത്ത് അകത്തേക്ക് പോയി എന്നെ സെറ്റിയിൽ പിടിച്ചിരുത്തി അടുത്തിരുന്ന്

സൽമ : ഡാ എന്താ പിന്നെ നിന്റെ വിശേഷം, എന്താ ഇപ്പൊ പരിപാടി?

ഞാൻ : എന്ത് പരിപാടി കോളേജിൽ പോവുന്നുണ്ട്, നീയോ?

സൽമ : ഓ എനിക്കെന്ത് ഇവിടെ കടയിൽ വന്നിരിപ്പ് അല്ലാതെന്ത്

ഞാൻ : അല്ല നീ അപ്പൊ പോയതൊന്നും എഴുതിയെടുത്തില്ലേ?

സൽമ : ഓഹ് ഉണ്ടയാ രണ്ടു തവണ നോക്കി പിന്നെ വിട്ടു

ഞാൻ : ഹമ്… അതെങ്ങനെയാ മര്യാദക്ക് ക്ലാസ്സിൽ ഇരുന്നെങ്കിൽ എന്നെപ്പോലെ ജസ്റ്റ്‌ പാസെങ്കിലും ആവായിരുന്നു

എന്റെ കൈയിൽ നുള്ളി

സൽമ : ഒന്ന് പതുക്കെ പറയടാ ഉമ്മ കേൾക്കും

കൈ തിരുമ്മി

ഞാൻ : നിനക്ക് ഈ സ്വഭാവം മാറിയട്ടില്ലല്ലേ?

സൽമ : ഏത്?

ഞാൻ : ഈ നുള്ളല്

ചിരിച്ചു കൊണ്ട്

സൽമ : അത് പിന്നെ നിന്നെ കണ്ട സന്തോഷത്തിൽ അല്ലെ, അങ്ങ് സഹിച്ചോ

ഞാൻ : ഹമ്…

സൽമ : പിന്നെ സന്ദീപ് എവിടെയാ ഇപ്പൊ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഓ അവനൊയൊക്കെ ഓർമ്മയുണ്ട് അപ്പൊ

Leave a Reply

Your email address will not be published. Required fields are marked *