എന്റെ ഇസയെ പിന്നെയും ഞാൻ വഞ്ചിച്ചു എന്ന കുറ്റബോധം എന്റെ മനസ്സില്‍ കുത്തി തറച്ചു. എന്നെയും അറിയാതെ കുറ്റബോധം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. എന്റെ മനസ്സ് നീറി.
“എനിക്ക് ഇത് മതി ചേട്ടാ….. എന്റെ ചേട്ടന്റെ മനസ്സിലുള്ള കളങ്കം ആ കണ്ണീരിലൂടെ ഒഴുകി പോകുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. എനിക്ക് അത്ര മതി. എന്റെ ചേട്ടൻ ഇനി ഒരിക്കലും എന്നെ ചതിക്കില്ല എന്ന പൂര്‍ണ വിശ്വസം ഇപ്പോൾ എനിക്കുണ്ട്…” ഇപ്പൊൾ ഇസയുടെ മുഖം സന്തോഷത്തിന്റെയും, എന്റെ മേല്‍ ഉള്ള വിശ്വാസത്തിന്റെയും പ്രകാശം പരത്തി.
എന്റെ മനസ്സ് ശാന്തമായി. ഇസ എന്റെ രണ്ട് കവിളിലും ഉമ്മ തന്നു.
“ദേ കുട്ടികളെ….. താഴേ വരുന്നുണ്ടോ….” ഈ പാതിരാത്രിയിലും ആന്റി താഴേ നിന്നും ഉറക്കെ വിളിച്ചു.
ഞങ്ങൾ വേഗം താഴേ പോയി. ഞങ്ങൾ കഴിക്കാൻ ഒരുമിച്ചിരുന്നു.
“എപ്പോഴും ചേട്ടൻ കഴിച്ച ശേഷം മാത്രമാണ് അമ്മ കഴിച്ചിരുന്നത്…. ചേട്ടൻ കഴിക്കാത്ത കൊണ്ട് അമ്മയും ചേട്ടനെ പോലെ രണ്ട് ദിവസമായി ഒന്നും കഴിച്ചില്ല….” ഇസ പറഞ്ഞു.
“എഡി വായാടി വാ വെച്ചിട്ട് മിണ്ടാതെ ഇരിക്ക്….” ആന്റി അവളോട് ദേഷ്യപ്പെട്ടു.
ആന്റിയെ ഓര്‍ത്തു എനിക്ക് സങ്കടം വന്നു. ഞാൻ കസേരയില്‍ നിന്നും എഴുനേറ്റ് ആന്റി ക്കടുത്ത് പോയി ആന്റിയുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു.
“ഇനി ഒരിക്കലും ഞാൻ ആന്റിയെ വിഷമിപ്പിക്കില്ല…” ഞാൻ പറഞ്ഞു.
“മതി നിന്റെ കപട സ്നേഹോം പുന്നാരം പറച്ചിലും … ഇനി പോയിരുന്നു കഴിക്ക്…” ആന്റി പറഞ്ഞു. പക്ഷേ ആ മുഖത്ത് ചിരിയും സന്തോഷവും ഒരു തൃപ്തിയും ഉണ്ടായിരുന്നു.
കഴിച്ച് കഴിഞ്ഞിട്ട് ഇസ അവളുടെ മുറിയില്‍ പോയി. ഞാൻ മുകളില്‍ പോയി ലാപ്ടോപ്പ് ന് മുന്നിലിരുന്നു.
കുറെ കഴിഞ്ഞു ആരോ പടി കയറി വരുന്നത് ഞാൻ കേട്ടു. ഇസ അല്ല— എനിക്കറിയാം.
ആന്റി എന്തിന് വരുന്നു?
“ഡേവി മോനെ, എനിക്ക് നിന്നോട് ചിലത് ചോദിക്കാനും പറയാനുനുമുണ്ട്….” റൂമിൽ കേറി വന്നിട്ട് എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നുകൊണ്ട് ആന്റി പറഞ്ഞു.