എന്റെ ഇസ [Cyril]

Posted by

ഇസ സന്തോഷത്തോടെ ചിരിച്ചു.

ഞാൻ ഇസയെ നോക്കി. “എന്നെ നിന—”

പെട്ടന്ന് അവളെന്റെ രണ്ട് ചുണ്ടും വിരലുകള്‍ കൊണ്ട്‌ ചേര്‍ത്ത് നുള്ളി പിടിച്ചു.

“ചേട്ടനാണ് എന്റെ ലോകം…. ഈ ലോകം ഇല്ലെങ്കില്‍ ഞാനുമില്ല… അന്ന് ചേട്ടൻ എന്നെ അങ്ങനെ ചെയ്തത് എനിക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്തു, പക്ഷേ അതുകൊണ്ടല്ല എനിക്ക് സങ്കടം വന്നത് — എന്റെ സമ്മതം ഇല്ലാതെ അങ്ങനെ ചെയ്ത കൊണ്ടാണ് എനിക്ക് സങ്കടം തോന്നിയത്‌. വീട്ടില്‍ എല്ലാവരും എന്ത് പറയുമെന്ന് അറിയില്ല, പക്ഷേ എന്റെ ഡേവി ചേട്ടനെ എനിക്കെന്റെ ഭർത്താവായി വേണം….. അതുവരെ എന്നെ അങ്ങനെയൊന്നും ചെയ്യരുത് — സമ്മതിച്ചോ….?”

“സമ്മതിച്ചു….” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

എന്റെ സന്തോഷത്തിന് ഒരു അതിരും ഇല്ലായിരുന്നു. ആകാശത്തില്‍ പറക്കുന്നത് പോലെ എനിക്ക് തോന്നി. ഈ ലോകം തന്നെ എന്റെ കാല്‍ കീഴില്‍ ആയത് പോലെ തോന്നി.

പെട്ടന്ന് ഇസ എന്റെ കവിളിൽ ഉമ്മ തന്നിട്ട് മടിയില്‍ നിന്നും എണീറ്റ് ഓടി.

നടയില്‍ പോയി ഇസ പെട്ടന്ന് നിന്നു…. എന്നിട്ട് സംശയത്തോടെ അവളെന്നെ നോക്കി. എന്നിട്ട് മെല്ലെ അവളെന്റെ അടുത്ത് വന്ന് കുനിഞ്ഞ് എന്റെ ചെവിയില്‍ അവളുടെ ചുണ്ട് ചേര്‍ത്ത് വെച്ചുകൊണ്ട് പറഞ്ഞു —,

“നമ്മുടെ വിവാഹം കഴിഞ്ഞ ശേഷം ചേട്ടൻ എന്റെ മാത്രം ആയിരിക്കണം…. മെനിഞ്ഞാന്ന് രാവിലെ ചേട്ടൻ ആലിയ ചേച്ചിയുടെ വീട്ടില്‍ പോകുന്നത് ഞാൻ കണ്ടു —”

“ഇസ…. ഞാൻ—”

“ചേട്ടൻ ഒന്നും പറയേണ്ട.” അവള്‍ സങ്കടത്തോടെ പറഞ്ഞു. “അവിടെ എന്ത് സംഭവിച്ചു എന്ന് ഞാൻ ചോദിക്കില്ല….., ചിന്തിക്കാനോ ഊഹിക്കാനോ എനിക്ക് താല്പര്യവുമില്ല….. നമ്മുടെ വിവാഹത്തിന് മുമ്പ് ചേട്ടൻ എങ്ങനെ വേണേലും നടന്നോ. പക്ഷേ നമ്മുടെ വിവാഹം കഴിഞ്ഞാല്‍ ചേട്ടൻ എനിക്കുള്ളതാണ്, ചേട്ടൻ എന്റെ മാത്രം ആയിരിക്കും…. ചേട്ടൻ എന്നെ എവിടെ, എങ്ങനെ, എത്ര വേണമെങ്കിലും നോക്കിക്കോ. എന്നെ എന്തും ചെയ്തൊ, പക്ഷേ ചേട്ടൻ ആലിയ ചേച്ചിയുടെ അവിടെ ഒന്നും നോക്കരുത് — നോക്കിയാൽ എനിക്ക് ദേഷ്യം വരും, അസൂയ തോന്നും, ഞാൻ ചേട്ടനെ കൊല്ലും. ആലിയ ചേച്ചിയെ തെറ്റായ രീതിക്ക് തൊടുക പോലും അരുത്….. എനിക്ക് വാക്ക് താ ചേട്ടാ….”

Leave a Reply

Your email address will not be published. Required fields are marked *