ഇസ ചിരിച്ചു. “എന്നെ അങ്ങനെ വിളിക്ക്….”
“എങ്ങനെ….?”
“കുഞ്ഞി കുരങ്ങന്‍ എന്ന് വിളിക്ക്…..”
“നിന്നെ അങ്ങനെ വിളിക്കാൻ എനിക്ക് മനസ്സില്ലടി കുഞ്ഞി കുരങ്ങെ.” ഞാൻ പറഞ്ഞു.
ഇസ പൊട്ടിച്ചിരിച്ചു.
“രണ്ട് കുരങ്ങും കൊഞ്ചി കഴിഞ്ഞെങ്കില്‍ താഴേ വാ…. എനിക്ക് വിശക്കുന്നു….., ഞാൻ ഇപ്പൊ വിശന്ന് ബോധം കെട്ട് വീഴും, ഞാനിപ്പോ വിശന്ന് ചാവും…..” വാതില്‍ക്കല്‍ നിന്നും ആന്റി കളിയാക്കി പറയുന്നത് ഞങ്ങൾ കേട്ടു.
ഞാൻ മുഖം വീറ്പ്പിച്ചു…. ഇസ പൊട്ടിച്ചിരിച്ചു.
“വിശപ്പ് കാരണം എന്റെയും ബോധം ഇപ്പൊ പോവും….” ഇസ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ദേ…. വായാടി നിന്നെ ഞാ —”
“വന്ന് കഴിക്കാൻ നോക്ക് പിള്ളേരെ…..” അതും പറഞ്ഞ് ആന്റി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് താഴേ പോയി.
“ചേട്ടൻ ശെരിക്കും പറഞ്ഞതാണോ…..?” ഇസ പെട്ടന്ന് ചോദിച്ചു.
“എന്ത്….?” അവള്‍ എന്ത് ഉദ്ദേശിച്ച് അങ്ങനെ ചോദിച്ചെന്നു മനസ്സിലാവാതെ ഞാൻ അവളെ നോക്കി.
“ചേട്ടൻ എന്റെ റൂമിൽ വന്ന് എന്റെ കാതില്‍ പറഞ്ഞത് എല്ലാം മറന്ന് പോയോ….?” ഇസ എന്റെ മുഖത്ത് നോക്കി സിരിയസ്സായി ചോദിച്ചു.
ഞാൻ അവളുടെ കണ്ണില്‍ തന്നെ നോക്കി ഇരുന്നു.
“അപ്പോ നി ഉറക്കം അഭിനയിച്ച് കിടക്കുകയായിരുന്നു അല്ലേ? അപ്പൊ ഞാൻ പറഞ്ഞ എല്ലാം നി കേട്ടു കൊണ്ടാണോ കടന്നത്?” ഞാൻ ചോദിച്ചു.
“എന്റെ റൂമിൽ ചേട്ടൻ കേറി വരുന്നത് അറിഞ്ഞതും ഞാൻ ഉറക്കം നടിച്ച് കിടന്നു. ചേട്ടൻ പറഞ്ഞ എല്ലാം ഞാൻ കേള്‍ക്കുകയും ചെയ്തു. ഇപ്പൊ പറ എന്നെ ശെരിക്കും ഇഷ്ടമാണോ…?”
“നിനക്ക് അറിയാം ഇസ….!”
“ചോദിച്ചതിന് മറുപടി പറ ചേട്ടാ…..”
“നി എന്റെ ജീവനാണ്….” ഞാൻ പറഞ്ഞു.
ഇസയുടെ കണ്ണ് തിളങ്ങി.
“എന്റെ ചെവിയില്‍ പറഞ്ഞ പോലെ ചേട്ടൻ എന്നെ ഭാര്യയായി സ്വീകരിക്കുമോ….…?”
“നിനക്ക് സമ്മതമാണെങ്കില്‍ നിന്നെ എനിക്കെന്റെ ഭാര്യയായി വേണം….”
അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം അവള്‍ മറച്ച് പിടിക്കാൻ ശ്രമിച്ചു.
“ചേട്ടന്റെ മരണം വരെ എന്നെ നോവിക്കാതെ സ്നേഹിക്കുമോ…..?” ഇസ ശ്വാസം അടക്കിപ്പിടിച്ച് കൊണ്ട് ചോദിച്ചു.
“ചത്ത് കഴിഞ്ഞാലും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞാൽ അപ്പോഴും ഞാൻ നിന്നെ സ്നേഹിക്കും, ഇസ….”