എന്റെ ശബ്ദം കേട്ട് അവളുടെ റൂമിൽ നിന്നും ഇസ എത്തി നോക്കി.
കുറെ ഞാൻ വിളിച്ച് നോക്കി. ആന്റി വാതിൽ തുറന്നില്ല. വിഷമത്തോടെ ഞാൻ മുകളില്‍ പോയി എന്റെ ബെഡ്ഡിൽ കിടന്നു.
നല്ലത് പോലെ വിശപ്പ് ഉണ്ടായിരുന്നു. രണ്ട് ദിവസമായിട്ട് ഞാൻ വെള്ളം മാത്രമാണ് കുടിച്ചത്.
സ്നേഹിക്കുന്നത് തെറ്റാണോ? ഞാൻ സ്വയം ചോദിച്ചു.
സ്നേഹിക്കുന്നത് തെറ്റല്ല മണ്ടന്‍ കഴുതെ…. നിന്നെ സ്നേഹിച്ചവരെ ദ്രോഹിച്ചതാണ് തെറ്റ്….., നിന്നെ വിശ്വസിച്ചവരെ പറ്റിച്ചതാണ് തെറ്റ്…., ആര്‍ക്കും വേണ്ടാത്ത നിന്നെ പോന്നു പോലെ നോക്കി വളര്‍ത്തിയവരെ വേദനിപ്പിച്ചതാണ് ഏറ്റവും വലിയ തെറ്റ് — എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി.
എന്റെ വിവരമില്ലായ്മയെ ഓര്‍ത്തു ഞാൻ ദുഃഖിച്ചു. എന്റെ അച്ഛൻ, അമ്മ, ഇസ, ആന്റി അങ്ങനെ എല്ലാവരെയും ഞാൻ വേദനിപ്പിക്കുക മാത്രമാണ് ചെയ്തത്.
എന്റെ അച്ഛനും അമ്മയും എന്നോട് തെറ്റ് കാണിച്ചു…. പക്ഷേ ഒരുപാട് തവണ അവർ എന്നോട് നേരിട്ട് മാപ്പ് പറഞ്ഞു — ഞാൻ വക വെച്ചില്ല…., ഞാൻ അവരോട് സംസാരിക്കാന്‍ കൂട്ടാക്കാത്ത കൊണ്ട് മറ്റുള്ളവർ മുഖേനെ ആയിരം തവണ എങ്കിലും അവർ എന്നോട് മാപ്പ് ചോദിച്ചിട്ടുണ്ടാവും. പക്ഷേ അതും ഞാൻ വക വെച്ചില്ല……, അപ്പോ അവരെ പോലെ ഞാനും തെറ്റ് കാരന്‍ അല്ലേ?
എന്നിട്ട് എന്നെ വിശ്വസിച്ച ഇസയോട് ബല പ്രയോഗം നടത്തി അവളെ ഞാൻ ദ്രോഹിച്ചു….., ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇസ സ്നേഹിക്കുന്നത് എന്നെ യായിരുന്നു, അങ്ങനെയുള്ള അവളെയാണ് ഞാൻ വേദനിപ്പിച്ചത്….,
എനിക്ക് അഭയം തന്ന, എന്നെ സ്നേഹിച്ച, എന്നെ വളര്‍ത്തിയ, എന്നെ തൊട്ട് പോലും നോവിക്കാത്ത എന്റെ പാവം ആന്റിയെ ഇപ്പോൾ കുറെ ദിവസമായി ഞാൻ വേദനിപ്പിക്കുന്നു….., എങ്ങനെ യുള്ള മനുഷ്യനാണ് ഞാൻ?
ഞാനൊരു മൃഗമാണ്.
പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞു. ആദ്യം ഒരു തേങ്ങൽ എന്റെ ഉള്ളില്‍ നിന്നും പുറപ്പെട്ടു. പക്ഷേ എന്റെ ഉള്ളു ആട്ടി മറിച്ച് കൊണ്ട് ചെറിയ കുട്ടികളെ പോലെ ഞാൻ ബെഡ്ഡിൽ കമിഴ്ന്ന് കിടന്ന് ഏങ്ങി കരഞ്ഞു. എന്റെ ദേഹം മുഴുവനും വിറച്ചു. എന്റെ ഏങ്ങൽ അനുസരിച്ച് എന്റെ ചുമല്‍ കുലുങ്ങിയാടി.