രാത്രി പത്ത് കഴിഞ്ഞിട്ടും ഞാൻ അവിടേ തന്നെ ഇരുന്നു.
ആന്റി കോള് ചെയ്തു.
“മര്യാദയ്ക്ക് നി വീട്ടില്‍ വരാൻ നോക്ക് ഡേവി….” ആന്റി ദേഷ്യത്തില്‍ പറഞ്ഞിട്ട് കോള് കട്ടാക്കി.
ഞാൻ വീട്ടില്‍ വന്നു. ഹാളിലെ സോഫയിൽ ഇരുന്നിട്ട് തലയ്ക്ക് കൈയും കൊടുത്ത് കൊണ്ട് ഇരിക്കുന്ന ആന്റിയെയാണ് ഞാൻ കണ്ടത്.
എന്നെ കണ്ടതും ആന്റി നേരെ ഇരുന്നു. ആന്റി എന്നോട് എന്തെങ്കിലും ചോദിക്കുമെന്നു ഞാൻ കരുതി.
“മേശപ്പുറത്ത് എല്ലാം വെച്ചിട്ടുണ്ട്…. എടുത്തു കഴിക്ക് ഡേവി….. ഞാൻ കിടക്കട്ടെ….!” അത്രയും പറഞ്ഞിട്ട് ആന്റി അവരുടെ റൂമിൽ കേറി പോയി.
ഒട്ടും വിശപ്പ് ഇല്ലാത്ത കൊണ്ട് കഴിക്കാതെ ഞാൻ നേരെ മുകളില്‍ പോയി കിടന്നു. രാവിലെ കോളേജില്‍ പോണം. പക്ഷേ എനിക്ക് ഒരു ഇന്ററസ്റ്റ് ഉം ഇല്ലായിരുന്നു.
മനസ്സ് നിറയെ ഇസ ആയിരുന്നു. അവളോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… എന്റെ വിവരക്കേട് ഓര്‍ത്ത് ഞാൻ ദുഃഖിച്ചു.
രണ്ട് മണി കഴിഞ്ഞാണ് എനിക്ക് ഉറക്കം വന്നത് തന്നെ. എന്നിട്ട് പതിവില്ലാതെ ഞാൻ ലേറ്റ് ആയിട്ടാണ് ഉണര്‍ന്നത്.
സമയം ഏഴര കഴിഞ്ഞിരുന്നു. സാധാരണയായി എട്ടര മണിക്ക് ഞാനും ഇസയും വീട്ടില്‍ നിന്ന് ഇറങ്ങാറാണ് പതിവ്.
മൂന്നാല് ദിവസമായി ഇസ എന്നോട് സംസാരിച്ചിട്ട്….. എനിക്ക് വിഷമം കൂടി…. എന്റെ തല പെരുത്ത് വന്നു…..,
ബാത്റൂമിൽ കേറി ഞാൻ ഒരുപാട് സമയം ഷവറിന് താഴേ ചിലവഴിച്ചു…, എന്തോ സുഖമില്ലാത്ത പോലെ എനിക്ക് തോന്നി.
ഞാൻ താഴേ വന്നപ്പോൾ ഇസ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് എഴുനേറ്റ് കിച്ചനിൽ പോകുന്നതാണ് ഞാൻ കണ്ടത്.
എന്റെ ജീവിതത്തിൽ ആദ്യമായാണ് സ്കൂൾ അല്ലെങ്കിൽ കോളേജ് ഉള്ള ദിവസം എന്നെ കൂടാതെ ഇസ ഒറ്റക്ക് കഴിക്കുന്നത്….
അത്രക്കും വെറുപ്പാണോ അവള്‍ക്ക് എന്നോട്…?
ഞാൻ നേരെ കിച്ചനിൽ പോയി. അവള്‍ കഴിച്ച പാത്രം അവള്‍ കഴുകുന്നത് ഞാൻ കണ്ടു. ജോലി കഴിഞ്ഞ് അവള്‍ തിരിഞ്ഞതും ഇസ എന്നെ കണ്ടു.
ഞാൻ പുഞ്ചിരിച്ചു. പക്ഷേ എന്നെ കാണാത്ത പോലെ ഇസ കിച്ചനിൽ നിന്നും ഇറങ്ങി പോയി.