“എനിക്ക് നിന്നെ ഇഷ്ടമാണ് ഇസ….. എന്റെ ജീവനെക്കാൾ എനിക്ക് നിന്നെ ഇഷ്ടമാണ്…. ഒരുപാട് തവണ ഇത് നിന്നോട് പറയാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ദൈര്യം ഇല്ലായിരുന്നു….. നിന്നെ എനിക്ക് എന്റെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എന്നാണ് എപ്പോഴും എന്റെ ആഗ്രഹം….. ഇത്രത്തോളം നിന്നെ സ്നേഹിച്ചിട്ട് പോലും ഒരു സ്വാര്‍ത്ഥ നിമിഷത്തില്‍ നിന്നെ ഞാൻ ദ്രോഹിച്ചു…… എന്നോടുള്ള ദേഷ്യം നിനക്ക് മാറുമോ എന്ന് അറിയില്ല…., എന്നോട് ഇനി നി സംസാരിക്കുമോ എന്നും അറിയില്ല……. പക്ഷേ എന്റെ മരണം വരെ നിന്നെ ഞാൻ സ്നേഹിക്കും….” ഇസയുടെ കാതില്‍ ഞാൻ പതിയെ പറഞ്ഞു.
ഇസ ഇപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു. അവളുടെ കവിളിൽ എന്റെ ചുണ്ട് ഞാൻ അമര്‍ത്തി. എന്നിട്ട് മെല്ലെ ശബ്ദം ഉണ്ടാക്കാതെ നടന്ന് പുറത്ത് വന്നു.
ഞാൻ നേരെ കിച്ചനിൽ പോയി.
“നാളെ പള്ളീൽ വരുമോ ഡേവി….?” ആന്റി ചോദിച്ചു.
“അടുത്ത ആഴ്—” ആന്റി തുറിച്ച് നോക്കിയതും ബാക്കി ഞാൻ പറയാതെ വിഴുങ്ങി.
എന്നിട്ട് ഒറ്റ ഓട്ടം… പുറത്തേക്ക്.
“ഡാ…. ഇവിടെ തിരിച്ച് വാടാ……!!” ആന്റി ഉറക്കെ വിളിച്ചു.
“എനിക്ക് ടൗനിൽ കുറച്ച് ജോലി ഉണ്ട്….” ഞാൻ വിളിച്ച് കൂവി
“പള്ളി എന്ന് ഞാൻ പറഞ്ഞതും ചെകുത്താനെ പോലെ എപ്പോഴും നി ഓടി രക്ഷപ്പെട്…..! ഒരു ദിവസം നിന്നെ ഞാൻ കെട്ടി വലിച്ചുകൊണ്ട് പോകും…., നോക്കിക്കോ….” ആന്റി ചിരിച്ചുകൊണ്ട് പറയുന്നത് ഞാൻ കേട്ടു.
ഞാൻ ബൈക്കും എടുത്തുകൊണ്ട് അവിടെനിന്ന് രക്ഷപെട്ടു.
രാത്രി പത്ത് മണി കഴിഞ്ഞാണ് ഞാൻ വീട്ടില്‍ വന്നത്.
എന്റെ കൈയിലുള്ള താക്കോൽ കൊണ്ട് വീട് തുറന്ന് അകത്ത് കേറി. ആരും ഹാളില്‍ ഇല്ല.
എന്റെ നോട്ടം ആദ്യം പോയത് ഇസയുടെ മുറിയിലേക്ക് ആണ്. കതകു ചാരി കിടന്നു. ഞാൻ പോയി ശബ്ദം ഉണ്ടാക്കാതെ എത്തി നോക്കി.
ഇസ ഇപ്പൊ വേറെ ഡ്രസ് ഇട്ടിരിക്കുന്നു. പക്ഷേ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നു.
കിച്ചനിൽ പോയി ഫുഡ് കഴിച്ചിട്ട് ഞാൻ എന്റെ റൂമിൽ പോയി കിടന്നതും ഞാൻ ഉറങ്ങി പോയി.