ഞാൻ പറഞ്ഞത് കേട്ട് ആലിയ ചിരിച്ചു. “എനിക്കും നിന്നെ വേണം….. ഇനിയും സാഹചര്യം കിട്ടുമ്പോൾ നോക്കാം….”
“നോക്കാം….”
ആലിയ എന്തോ ചിന്തയോടെ കുറച്ച് നേരം എന്നെ നോക്കി.
“ഇസയെ നിനക്ക് ഇഷ്ടമാണെന്ന് അറിയാം, അവള്‍ക്കും നിന്നെ ഇഷ്ടമാണെന്ന് എനിക്ക് ഉറപ്പുണ്ട്… അപ്പോ നിങ്ങൾ തമ്മില്‍ കെട്ടുന്നതു തന്നെയാ നല്ലത്…. പണ്ട് നിങ്ങളുടെ കുടുംബത്തിൽ ഒരുപാട് കുഞ്ഞുങ്ങൾ മരിച്ചെന്ന് കരുതി ഇപ്പോഴും അങ്ങനെ ഉണ്ടാവണം എന്നില്ല….” അവൾ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ കുറച്ച് നേരം അവളെ നോക്കി നിന്നു. ഉടനെ ആലിയ എന്നെ കെട്ടിപിടിച്ചു.
“നിങ്ങൾ തമ്മില്‍ ചേരും…. ഏറ്റവും സ്നേഹമുള്ള ദമ്പതികള്‍ ആയി നിങ്ങള്‍ക്ക് ജീവിക്കാൻ കഴിയും. അവളോട് നി സംസാരിക്ക്, ഡേവി.” ആലിയ എന്റെ ചെവിയില്‍ പറഞ്ഞു.
ഞാൻ മൂളി.
“എന്നാ എന്റെ കള്ളന്‍ ഇപ്പൊ പോ…. എനിക്ക് കുറെ ജോലി ഉണ്ട്…. പശുക്കളെ നോക്കണം, അടുക്കളയില്‍ കേറണം, തുണി കഴുകണം….”
കുറച്ച് നേരം ഉമ്മ വെച്ച ശേഷം ഞങ്ങൾ പിരിഞ്ഞു.
വീട്ടില്‍ വന്നപ്പോ ആന്റി കിച്ചനിൽ തന്നെ ഉണ്ട്. ഇസയുടെ റൂം തുറന്ന് കിടന്നു.
ഞാൻ അവളുടെ റൂമിൽ കേറി. ഇസ കമിഴ്ന്ന് കിടന്ന് തല ചെരിച്ച് വെച്ചുകൊണ്ട് ഉറങ്ങുന്നു.
അടുത്ത് പോയി മുട്ടിൽ നിന്നുകൊണ്ട് കുറെ നേരം അവളുടെ മുഖത്തിന്റെ ഒരു സൈഡ് മാത്രം കാണുന്ന ആ നിഷ്കളങ്കമായ മുഖത്ത് നോക്കി.
രണ്ട് ചിറക് ഉണ്ടായിരുന്നെങ്കില്‍ ഒരു മാലാഖയെ പോലെ തോന്നുമായിരുന്നു.
“ഇസ…” ഞാൻ പതിയെ വിളിച്ചു.
അവള്‍ ഉണര്‍ന്നില്ല. രണ്ട് മൂന്ന് വട്ടം അവളെ ഞാൻ പതിയെ കുലുക്കി വിളിച്ചു— അവളുടെ കണ്ണ് ചെറുതായി അനങ്ങി പക്ഷേ അവള്‍ കണ്ണ് തുറന്നില്ല.
തല വേദന കാരണം ഗുളിക കഴിച്ചിട്ടുള്ള ഉറക്കം ആയിരിക്കും. സാധാരണയായി എപ്പോൾ ഗുളിക കഴിച്ചാലും ഒരുപാട് നേരത്തേക്ക് ഇസ ബോധം കെട്ടു ഉറങ്ങുന്നത് പതിവാണ്.
പിന്നെ ഞാൻ അവളെ ഉണര്‍ത്താൻ ശ്രമിച്ചില്ല…. പാവം ഉറങ്ങട്ടെ.
തല ചെരിച്ച് കിടക്കുന്ന അവളുടെ കവിളിൽ എന്റെ കവിൾ ഞാൻ ചേര്‍ത്ത് വെച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ എന്റെ മുഖം അവളില്‍ നിന്നും മാറ്റി.