ഞാൻ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞ് ലുങ്കി ഉടുത്ത് പുറത്ത് വന്നപ്പോൾ ഇസ എന്റെ ലാപ്ടോപ്പിൽ ഗെയിം കളിച്ച് കൊണ്ടിരുന്നു. ബാക് ഗ്രൗണ്ടില്‍ എനിക്കിഷ്ടപ്പെട്ട പാട്ടും കേൾക്കാം.
“ഹാ, സുന്ദരി കുട്ടി ആയല്ലോ. വെറുതേയല്ല നിന്നെ കാണുമ്പോ പയ്യന്മാർ കമന്റ് അടിക്കുന്നത്.” ഞാൻ കളിയാക്കി.
ഇസ ചിരിച്ചു. “വെറുതേയല്ല ചേട്ടന്റെ കൈയിൽ നിന്ന് അവന്മാർ തല്ല് മേടിച്ചത്.”
“ഉശ്… എടി പതുക്കെ പറ…. ആന്റി കേള്‍ക്കും. കോളേജില്‍ ഞാൻ തല്ലും കൂടി നടക്കുന്നൂന്ന് ആന്റി തെറ്റിദ്ധരിക്കും.
ഇസ പൊട്ടിച്ചിരിച്ചു. “അമ്മ എപ്പഴേ പോയി. പിന്നെ കോളേജില്‍ എന്നെ കരയിച്ച ആ രണ്ട് തേഡ് ഇയർ പയ്യന്മാരെ ചേട്ടൻ തല്ലിയ ശേഷം, എന്റെ ക്ലാസ്സില്‍ തന്നെ ചേട്ടന്റെ എത്ര ഫാൻസ് ഉണ്ടെന്ന് അറിയോ? അല്ലെങ്കിലെ ഒരുപാട് പെണ്‍കുട്ടികളുടെ കണ്ണ് ചേട്ടന്റെ മേല്‍ ആണല്ലോ….?”
അവളുടെ സംസാരത്തിൽ ചെറിയൊരു അസൂയ ഉണ്ടായിരുന്നു.
“മതി വാചകം അടിച്ചത്. വീട്ടില്‍ വല്യ വാചകമടി…. പക്ഷേ കോളേജില്‍ ആരെങ്കിലും കളിയാക്കും മുന്നേ കരയും …., നി പുറത്തിറങ്ങ് ഞാൻ ഡ്രസ് മാറട്ടെ.”
“ദേ ചേട്ടാ…. വെറുതെ എന്നെ കുറ്റം പറയരുത്. അവന്മാർ വൃത്തികെട്ട കാര്യം പറഞ്ഞ കൊണ്ട ഞാൻ കരഞ്ഞത്.”
“ഓ, സമ്മതിച്ചു. എന്ത് വൃത്തികേട് എന്ന് ചോദിച്ചാൽ — പുറത്ത് പറയാൻ കൊള്ളില്ല എന്ന് നി പറയും. ഇപ്പൊ പുറത്തിറങ്ങ്, ഞാൻ ഡ്രസ് മാറട്ടെ…”
“ഞാൻ ചേട്ടനെ നോക്കില്ല, ചേട്ടൻ ഡ്രസ് മാറ്റ്.” അതും പറഞ്ഞ് ഇസ പിന്നെയും ഗെയിം കളി തുടർന്നു.
അവളോട് തര്‍ക്കിക്കാന്‍ നിന്നാൽ അവള്‍ക്ക് ശാഠ്യം കൂടും. അവസാനം അവള്‍ ഉള്ളപ്പോൾ തന്നെ ഡ്രസ് മാറേണ്ടി യും വരും. അതുകൊണ്ട് എന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കാതെ ഞാൻ തിരിഞ്ഞ് നിന്ന് ലുങ്കിക്ക് അടിയിലൂടെ ആദ്യം ഷഡ്ഡിയും പിന്നെ പാന്റും വലിച്ച് കേറ്റി. ഒരു ടീ ഷര്‍ട്ടും എടുത്തിട്ടു.
“മതി കളിച്ചത്, വാ പോകാം. കുര്‍ബാന തുടങ്ങാൻ പത്ത് മിനിറ്റ് മാത്രം ബാക്കി.” അതും പറഞ്ഞിട്ട് ഞാൻ പടിയിറങ്ങി താഴേ വന്നു. പിന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങി, എന്നിട്ട് നടന്ന് പോയി ഗേറ്റ് തുറന്നിട്ടു.