ഇപ്പോൾ ആന്റി എന്റെ മുടിയില്‍ വിരലോടിച്ച് കൊണ്ടിരുന്നു. ആന്റി എന്റെ സ്വന്തം അമ്മയായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
പെട്ടന്ന് ആരോ വീട്ടില്‍ കേറി വരുന്ന ശബ്ദം ഞാൻ കേട്ടു. ഞങ്ങൾ വാതില്‍ക്കല്‍ നോക്കി.
“ഹാ.. അതുശെരി, അപ്പോ ആന്റിയും മോനും വഴക്ക് മതിയാക്കി ഒന്ന് ചേര്‍ന്നൊ….! എന്തായാലും നന്നായി…”
ഞങ്ങൾക്കടുത്തുള്ള ഒരു കുഷൻ ചെയരിൽ ഇരിക്കുന്നതിനിടെ റസിയ ആന്റി സന്തോഷത്തോടെ പറഞ്ഞു.
“എന്ത് വഴക്ക്…?” ഞാൻ ചോദിച്ചു.
“നി പോടാ… ഞാനും ഗ്രേസി യും എല്ലാ ദിവസവും കണ്ടു സംസാരിക്കരുണ്ട്…. ഇവിടെയും അവിടെയും നടക്കുന്ന എല്ലാ കാര്യങ്ങളും പണ്ട് മുതലേ ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്.” റസിയ ആന്റി പറഞ്ഞു.
“അതിന്റെ പേര് പരദൂഷണം എന്നല്ലേ….?” സംശയത്തോടെ ഞാൻ ചോദിച്ചു.
“നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കള്ള കൊരങ്ങ…. ഇന്നാള് ഒരു കാര്യവുമില്ലാതെ നി എന്നോട് മെയില്‍ സ്വിച്ച് ഓഫ് ചെയ്യാൻ പറഞ്ഞിട്ട് എന്റ മോൾട വായീന് കേപ്പിച്ചില്ലെ….” റസിയ ആന്റി എന്നെ തുറിച്ച് നോക്കി.
ഇസയുടെ മുറിയില്‍ നിന്നും അടക്കിപ്പിടിച്ചുള്ള ചിരി കേട്ടു.
“അത് ആന്റി…..!! നാള മിക്സി ശെരിയാക്കുമ്പൊ ആന്റിയോട് ഇനി മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാൻ പറയില്ല, പോരെ.” ഞാൻ പറഞ്ഞു.
“ങേ…, ഇപ്പൊ മര്യാദയ്ക്ക് നന്നായ്ട്ട് ഓടുന്ന മിക്സി ന ഇനി എന്തിന് ശരിയാക്കണം…. അത് എന്നെങ്കിലും കേടാവുമ്പൊ ഞാൻ പറയാം, അപ്പോ നി ശെരിയാക്കി തന്ന മതി.”
ങേ… ഞാൻ ഞെട്ടി. അപ്പോ ആലിയ പറഞ്ഞത്…… കള്ളമാണോ?
“പിന്ന, നാള കാലത്ത് ഞങ്ങൾ എല്ലാവരും എന്റെ തറവാട് വരെ ഒന്ന് പോകും. മറ്റന്നാ ഉച്ച കഴിഞ്ഞ് തിരിച്ച് വരും…. എന്റെ ഉമ്മാക്ക് എല്ലാരേയും ഒരുമിച്ച് കാണാന്‍ ഒരു പൂതി… രണ്ട് ദിവസം മുന്നേന്ന് ഉമ്മ ഞങ്ങളെയും എല്ലാവരെയും വിളിക്കുന്നു. ശനിയാഴ് ഞങ്ങൾ വരാമെന്ന് പറഞ്ഞപ്പഴാ അതിന് സമാധാനം ആയത്. അതിന്റെ അവസാന നേരം അടുത്തൂന്നാ തോന്നണേ….” റസിയ ആന്റി പറഞ്ഞു. “പിന്നേ ആ പശുക്കളെ ഒന്ന് നോക്കണേ ഡേവി…”
ഞാൻ പിന്നെയും ഞെട്ടി. അപ്പോ എന്നെ കളിപ്പിക്കാൻ വേണ്ടിയാണോ ആലിയ ആ മെസേജ് അയച്ചത്?