എന്റെ ഇസ [Cyril]

Posted by

അത്രയും പറഞ്ഞിട്ട് കുറച്ച് നേരം ഞാൻ അവളെ നോക്കി നിന്നു. പക്ഷേ ഇസ അനങ്ങാതെ കിടന്നു. ഞാൻ പറയുന്നത് ഇസ കേള്‍ക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ട്‌ ഞാൻ തുടർന്നു.

“എന്നെ ഈ വീട്ടില്‍ സ്വീകരിച്ച നിങ്ങൾ എല്ലാവരോടും തീര്‍ത്താൽ തീരാത്ത കടപ്പാടും നന്നിയും എനിക്കുണ്ട്….. പക്ഷേ ആ നന്നി കാണിക്കേണ്ടതിന് പകരം നിന്നോട് ഞാൻ അതിക്രമം കാട്ടി….. ആന്റിയെ നോവിച്ചു— ക്ഷമ ചോദിക്കാൻ പോലും എനിക്ക് അര്‍ഹത ഇല്ല….. പക്ഷേ ഇനി ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു…… നിന്നോട് വാക്ക് തെറ്റിച്ചത് കൊണ്ട്‌ ഒരിക്കലും എന്റെ വാക് നി വിശ്വസിക്കില്ല എന്നറിയാം, പക്ഷേ ഇപ്പോഴുള്ള സാഹചര്യത്തില്‍ എനിക്ക് നിന്നെ വിശ്വസിപ്പിക്കാന്‍ കഴിയില്ല— എന്ത് പറഞ്ഞാലും നി വിശ്വസിക്കില്ല. ഇപ്പോൾ ഒറ്റ അപേക്ഷ മാത്രമേ എനിക്കുള്ളു. എന്നോട് നി സംസാരിച്ചില്ലെങ്കിലും സാരമില്ല, നിന്നോട് ഞാൻ ചെയ്ത തെറ്റിനെ നിനക്ക് ആന്റിയോട് പറയാം — പക്ഷേ എന്നോടുള്ള ദേഷ്യം ഒരിക്കലും നി ആന്റിയോട് കാണിക്കരുത്…. എന്നോടുള്ള ദേഷ്യം ഇനിയും നി ആന്റിയോട് കാണിച്ചാല്‍ ഈ വീട്ടില്‍ നിന്നും എനിക്ക് ഇറങ്ങി പോകേണ്ടിവരും….”

പെട്ടന്ന് ഇസ എന്തോ പറഞ്ഞ്‌ കൊണ്ട്‌ ബെഡ്ഡിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും ഞാൻ അവളുടെ റൂമിന്റെ പുറത്ത്‌ വന്ന് കഴിഞ്ഞിരുന്നു. റൂമിന്റെ വാതിലിൽ ആന്റി നില്ക്കുന്നുണ്ടായിരുന്നു.

“ഡേവി, നേരത്തെ ഞാൻ—”

“എനിക്ക് ഉറക്കം വരുന്നു ആന്റി….”

വേഗം ഞാൻ ഈരണ്ട് പടി വെച്ച് ചാടി കയറി എന്റെ റൂമിൽ വന്നു. എന്നിട്ട് റൂം ലോക് ചെയ്തിട്ട് ബെഡ്ഡിൽ കിടന്നു.

കാമം കുടുംബത്തെ നശിപ്പിക്കും…. എല്ലാ നല്ല ബന്ധങ്ങളെയും തകര്‍ക്കും. ഞാൻ ഇവര്‍ക്കൊരു ശാപമാണെന്ന് മനസ്സിലായി.

ഇസയോട് സംസാരിച്ചത് കൊണ്ടോ എന്തോ, എന്തുകൊണ്ടോ എന്റെ മനസ്സ് ശാന്തമായി മാറി. ഞാൻ കിടന്നതും ഉറങ്ങിപ്പോയി.

രാവിലെ അഞ്ച് മണിക്ക് ഞാൻ ഉണര്‍ന്നു.

ജോഗിങ് കഴിഞ്ഞ് വന്നിട്ട് എന്റെ റൂമിൽ വെച്ചുതന്നെ വ്യായാമം ചെയ്തു.

കുളി കഴിഞ്ഞ് ഡ്രസ് മാറി ഞാൻ നേരെ വീടിന്‌ പുറത്താണ് വന്നത്. ബൈക്കും എടുത്തുകൊണ്ട് ഞാൻ ടൗണിലേക്ക് പോകാൻ തുടങ്ങവേ പുറകെ നിന്നും ആരോ വിളിച്ചത് പോലെ തോന്നി. വെറും തോന്നല്‍ ആയിരിക്കും എന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *