എന്റെ മുഖം പിടിച്ച് പതിയെ ചെരിച്ചു കൊണ്ട് ആന്റി എന്റെ മുറിവിൽ നോക്കി. ആന്റിയുടെ കണ്ണ് നിറഞ്ഞു.
“രാവിലെ മല കയറുമ്പോള്‍ ഞാൻ വീണു…. ചെറിയ മുറിവാണ് ആന്റി…. എനിക്ക് ഒന്നുമില്ല.” ആന്റിയുടെ കൈ എന്റെ മുഖത്ത് നിന്ന് മാറ്റി കൊണ്ട് ഞാൻ പറഞ്ഞു.
“ഈ നുണ ഞാൻ വിശ്വസിക്കില്ല…. ഇത് വീണത് കൊണ്ടുണ്ടായ മുറിവല്ല…. ആരുമായി തല്ലു കൂടിയത് കൊണ്ട് പറ്റിയ മുറിവാണ്. സത്യം പറയ് ഡേവി, എന്താ സംഭവിച്ചത്…?” ആന്റി ആശങ്കയോടെ ചോദിച്ചു.
“എന്ത് സംഭവിച്ചെന്ന് ഞാൻ പറഞ്ഞ് കഴിഞ്ഞു…. ആന്റിക്ക് വിശ്വസം ഇല്ലെങ്കില്‍ വിശ്വസിക്കണ്ട…. എനിക്ക് ഉറക്കം വരുന്നു….” ആന്റി എന്തെങ്കിലും തിരിച്ച് പറയും മുന്നേ വേഗം ഞാൻ വീട്ടില്‍ കയറി.
എന്റെ റൂമിൽ വന്നതും ഞാൻ വാതില്‍ ലോക് ചെയ്തു.
ബെഡ്ഡിൽ കിടന്നതും ഞാൻ ഉറങ്ങിപ്പോയി.
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണര്‍ന്നു.
“ഡേവി….. വാതില്‍ തുറക്കട മോനെ….” ആന്റിയുടെ ഇടറിയ ശബ്ദം ആയിരുന്നു.
“കുറച്ച് നേരം പോലും ഉറങ്ങാൻ സമ്മതിക്കുന്നില്ല….” ഉറക്കെ പിറുപിറുത്തു കൊണ്ട് ഞാൻ വാതിൽ തുറന്നു.
“സമയം എത്രയെന്ന നിന്റെ വിചാരം?” ആന്റി ചോദിച്ചു.
ഞാൻ മിഴിച്ച് നിന്നു. “ഇത് ചോദിക്കാനാണെ ആന്റി എന്നെ വിളിച്ചത്.”
“എനിക്ക് സമയം നോക്കാൻ അറിയാം. ഇപ്പൊ രാത്രി പത്തു മണി കഴിഞ്ഞു. രാവിലെ മുതൽ നി ഒന്നും കഴിച്ചില്ല… ആരുമായൊ തല്ലും കൂടി വന്നേക്കുന്നു…. നിന്റെ മുഖം ഇങ്ങനെയെങ്കിൽ നിന്നോട് തല്ലു കൂടാൻ വന്നവന്‍റ്റെ അവസ്ഥ എനിക്ക് ചിന്തിച്ച് പോലും നോക്കാൻ കഴിയുന്നില്ല. അതുപോട്ടെ — ഇപ്പൊ നിനക്കും ഇസ ക്കും ഇടയില്‍ എന്താ പ്രശ്നം….? രാവിലെ തൊട്ടേ അവള്‍ എന്നോട് സംസാരിക്കുനില്ല, എന്നോട് കഠിനമായ ദേഷ്യം കാണിക്കുന്നു, ഒരു കാര്യവുമില്ലാതെ ഇസ എന്നോട് വെറുപ്പ് പ്രകടിപ്പിക്കുന്നു. നിന്റെ മുഖത്തും കഴുത്തിലും ആ മുറിവ് കണ്ടത് തൊട്ടേ അവള്‍ കരയാന്‍ തുടങ്ങിയതാ… ഇതുവരെ തീര്‍ന്നില്ല… നിന്നെ ആരെങ്കിലും തമാശയ്ക്ക് വഴക്ക് പറഞ്ഞാൽ പോലും അവരെ കൊല്ലാക്കൊല ചെയുന്ന അവള്‍ ഇതുവരെ നിന്നോട് സംസാരിക്കാൻ പോലും നിന്റെ റൂമിൽ വരാത്തത് കണ്ട് എനിക്ക് അതിശയം തോനുന്നു… അന്നത്ത പോലെ പിന്നെയും അവളെ വിഷമിപ്പിക്കുന്ന തരത്തിൽ നി അവളോട് എന്തെങ്കിലും പറഞ്ഞുവൊ….?” എന്നെ കുറ്റപ്പെടുത്തും പോലെ ആന്റി സംസാരിച്ചു.