ആലിയ ഉള്‍പ്പെടെ മറ്റുള്ള എല്ലാ പെണ്‍കുട്ടികളും എന്റെ കാമത്തെ മാത്രമേ ഉണര്‍ത്തിയിട്ടുള്ളു…..
പക്ഷേ എന്റെ ഇസയെ ഞാൻ വിചാരിച്ചാൽ മാത്രം മതിയാകും, എന്റെ ഉള്ളിലുള്ള എന്റെ സകല വികാരവും എന്റെ നിയന്ത്രണത്തിൽ ഉണ്ടാവില്ല. അവളാണ് എന്റെ സന്തോഷം — അവളാണ് എന്റെ എല്ലാം — അവളെയാണ് ഞാൻ പറ്റിച്ച് വേദനിപ്പിച്ച് കരയിച്ചതു.
ഉച്ച കഴിഞ്ഞിട്ടും ഞാൻ ഒരു കല്ല് പോലെ അങ്ങനെ തന്നെ അനങ്ങാതെ ഇരുന്നു. മനസ്സ് മാത്രം കലങ്ങി മറിഞ്ഞു.
എന്റെ മൊബൈൽ റിംഗ് ആവുന്നത് കേട്ട് ഞാൻ നോക്കി.
ആന്റി ആയിരുന്നു. പേടിയോടെ ഞാൻ കോള് അറ്റന്റ് ചെയ്തു….
“നി എവിടെയാ ഡേവി….. അഞ്ച് മണിക്ക് നിന്റെ മുറിയില്‍ ഞാൻ വന്നപ്പോ നി ഇല്ല…. സാധാരണ അഞ്ച് മണി കഴിഞാണ് നി ജോഗിങ് നു പോകുന്നത്. പക്ഷേ ഇതുവരെ നി വീട്ടില്‍ വന്നില്ല…. ബൈക്ക് ഇവിടെ തന്നെ ഉണ്ട്….. ഇസയോട് ചോദിച്ചു, അറിയില്ലെന്ന് പറഞ്ഞു. എന്നോട് പിണങ്ങി പോയതാണോ ഡേവി നീയ്….? നിന്നെ ഞാൻ തല്ലാന്‍ പാടില്ലായിരുന്നു.” ആന്റിയുടെ സ്വരത്തില്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു.
എനിക്ക് ചെറിയൊരു ആശ്വാസം തോന്നി.
“ഇല്ല ആന്റി…. എനിക്ക് ആന്റിയോട് പിണക്കമൊന്നുമില്ല. ഞാൻ ഉടനെ വരാം….” അത്രയും പറഞ്ഞിട്ട് ഞാൻ കോള് കട്ടാക്കി.
മലയിറങ്ങി ഞാൻ പതിയെ നടന്നു. ഒരു ഉന്‍മേഷവും ഇല്ല.
വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറിയതും മുറ്റത്ത് നില്‍ക്കുന്ന ആന്റിയെ ഞാൻ കണ്ടു.
എന്നെ കണ്ടതും ആന്റി പുഞ്ചിരിച്ചു. പക്ഷേ പെട്ടന്ന് ആ പുഞ്ചിരി മാഞ്ഞു.
“എന്ത് പറ്റിയെടാ നിനക്ക്? നിന്റെ മുഖം ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായി…? നിന്റെ കഴുത്തിലും മുറിവ്….!” ആന്റി ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് പരിഭ്രാന്തിയോടെ ഓടി വന്നു.
ആന്റിയുടെ വിളി കേട്ട് ഇസ അകത്തുനിന്ന് ഓടി പുറത്ത് വന്നു.
എന്റെ മുഖത്തും കഴുത്തിലും ഉണ്ടായിരുന്ന മുറിവ് കണ്ടിട്ട് ഇസ ഒന്ന് പതറി….. പിന്നെ അവള്‍ വിമ്മിയത് പോലെ എനിക്ക് തോന്നി. എന്നിട്ടവൾ വേദനയോടെ എന്നെ നോക്കുന്നത് എന്റെ കണ്ടു… ഉടനെ എന്റെ മുഖത്ത് നിന്നും ഇസ നോട്ടം മാറ്റി.