എന്റെ ഇസ [Cyril]

Posted by

കുറെ കഴിഞ്ഞ് ഇസ മെല്ലെ കണ്ണ് തുറന്നു…. എന്റെ കണ്ണില്‍ കുറച്ച് നേരം അവള്‍ നോക്കി….

പെട്ടന്ന്, മുറിവേറ്റ ചെന്നായ പോലെ അവള്‍ ബെഡ്ഡിൽ നിന്നും ചാടി എഴുന്നേറ്റ് മുഷ്ടി ചുരുട്ടി എന്റെ മുഖത്ത് ഇടിച്ചു…

അത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ഇടി കൊണ്ടതും ഞാൻ ബെഡ്ഡിൽ നിന്ന് എഴുനേറ്റ് മാറി….…

ഇസ എന്റെ മേല്‍ ചാടി വീണു. പിന്നെയും അവള്‍ ചുരുട്ടി പിടിച്ചിരുന്ന മുഷ്ടി കൊണ്ട്‌ എന്റെ മുഖത്ത് വീശി…

ഇത്തവണ എനിക്ക് അതിനെ തടയാൻ കഴിയുമായിരുന്നു…. പക്ഷേ ഇസയോട് ഞാൻ ചെയ്ത തെറ്റ് കാരണം അവള്‍ തരുന്ന എന്ത് ശിക്ഷയും എറ്റൂ വാങ്ങാൻ തയ്യാറായി ഞാൻ വെറുതെ നിന്ന് കൊടുത്തു.

വെറും ഷർട്ട് മാത്രം ഇട്ട് കൊണ്ട്‌ ഇസ എന്റെ മുഖത്തും, നെഞ്ചത്തും കഴുത്തിലും എല്ലാം പെരുമാറി….

അവസാനം കരഞ്ഞ് കൊണ്ട്‌ ഷഡ്ഡിയും പാന്റും പെട്ടന്ന് ഇട്ടിട്ട് അവൾ റൂമിൽ നിന്നും ഇറങ്ങിയോടി….

വേദനയും ഭയവും എന്നെ വലത്തെ തളർത്തി കളഞ്ഞു.

ഇസ ആന്റിയോട് എന്തെങ്കിലും പറഞ്ഞാൽ പിന്നെ എനിക്ക് ജീവിച്ചിരിക്കാൻ കഴിയില്ല… എല്ലാവരുടെയും മുഖത്ത് ഞാൻ എങ്ങനെ നോക്കും……. പക്ഷേ അവള്‍ ആരോടും പറയില്ല എന്ന് എനിക്കറിയാം.

എന്നെ വിശ്വസിച്ച ഇസയെ ഞാൻ ദ്രോഹിച്ചു…. ഇക്കാര്യം ഇസ ആരോടും പറയില്ല എന്ന് എനിക്കറിയാം…… പക്ഷേ എന്റെ ഇസ ഇനി എന്നോട് സംസാരിക്കില്ല എന്ന പേടി എനിക്ക് ഉണ്ടായി .

എന്റെ കാല്‍ വിറയ്ക്കാൻ തുടങ്ങി…. ഞാൻ ബെഡ്ഡിൽ മറിഞ്ഞ് വീണു.

അതുപോലെ കിടന്ന് എപ്പോഴോ ഞാൻ ഉറങ്ങി.

മുഖത്ത് നല്ല വേദന തോന്നിയത് കൊണ്ട്‌ ഞാൻ ഉണര്‍ന്നു….. സമയം രാവിലെ നാല് മണി ആയതേയുള്ളു.

കണ്ണിന്റെ താഴെയും, മൂക്കിന്റെ ഒരു വശത്തും, ചുണ്ടും ഭയങ്കര വേദന — ഇടതു വശത്തുള്ള കഴുത്തിൽ നല്ല നീറ്റലും ഉണ്ട്. തല പൊട്ടി പിളര്‍ന്നു പോകുന്നത് പോലത്തെ വേദനയും…

ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ഞാൻ ബാത്റൂമിൽ കയറി….. അവിടെയുള്ള കണ്ണാടിയിൽ നോക്കി….,

കണ്ണിന്റെ താഴെ, കണ്ണിന് സമാന്തരമായി രണ്ട് ഇഞ്ചോളം നീളത്തില്‍ കുറച്ച് ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. അതിൽ നിന്നും രക്തം വാർന്നൊഴുകി പിന്നീട് കട്ട പിടിച്ചിരുന്നത് കാണാന്‍ കഴിഞ്ഞു. ഇന്നലത്തെ മാനസികാവസ്ഥ കാരണം ഈ മുറിവും അത് കാരണം ഉണ്ടായ വേദന പോലും അറിയാതെയാണ് ഞാൻ ഉറങ്ങിയത്….. അതിൽ തൊടാൻ പോലും കഴിയുന്നില്ല… നല്ലത് പോലെ വേദന ഉണ്ടായിരുന്നു….…

Leave a Reply

Your email address will not be published. Required fields are marked *