അതുകഴിഞ്ഞ് മേശക്ക് അടുത്തിരുന്ന കസേരയില്‍ ആലിയ ഇരുന്നിട്ട് എന്റെ ലാപ്ടോപ്പിൽ ഗെയിം ഓപ്പണ് ചെയ്ത് കളിക്കാന്‍ തുടങ്ങി.
ആലിയ യുടെ കൈയിൽ കെട്ടിയിരുന്ന വാച്ച് ഞാൻ വേഗം ഊരി എടുത്തുകൊണ്ട്, വാച്ച് തുറക്കാനുള്ള ടൂള്‍സ് ഉം എടുത്ത് എന്റെ ബെഡ്ഡിൽ ഞാൻ ഇരുന്ന് പണി തുടങ്ങി….
“രണ്ട് പേരും ഓടിയ വേഗത കണ്ടപ്പോ ഞാൻ കരുതി ഇവിടെ ഇന്ന് ആംബുലന്‍സ് വിളിച്ച് വരുത്തേണ്ടി വരുമെന്ന്….”
ഒരു ചെറിയ ട്രേയിൽ രണ്ട് കുപ്പി ഗ്ലാസ്സിൽ ചായയും ഒരു കുപ്പി ഗ്ലാസ്സിൽ എനിക്കുള്ള ഗ്രീന്‍ ടീ യുമായി മുറിയില്‍ കയറുന്നതിനിടെ ഇസ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ പിന്നെ, എന്നെ തൊട്ടാല്‍ അവന്‍ വിവരം അറിയും….” ഇസ നീട്ടിയ ട്രേയിൽ നിന്നും ചായ എടുത്ത ശേഷം ആലിയ എന്നെ ചീറി നോക്കിക്കൊണ്ട് പറഞ്ഞു.
പക്ഷേ അവളുടെ കണ്ണില്‍ ചെറിയൊരു നാണം മിന്നി മറഞ്ഞു.
“ചേച്ചിയുടെ വാച്ചിന് എന്ത് പറ്റി…?” ഇസ ആലിയ യോട് ചോദിച്ചു.
“അവന്‍ എന്റെ കൈ പിടിച്ചു തിരക്കി…. അതോടെ വാച്ച് എങ്ങനെയോ അഴിഞ്ഞു തറയില്‍ വീണു… അത് ഓടുന്നില്ല…. ഇപ്പൊ ആ പൊട്ടൻ അതിനെ ശെരിയാക്കുന്നു…” ആലിയ പറഞ്ഞു.
“പൊട്ടൻ നിന്റെ വാപ്പ…..” ഞാൻ പറഞ്ഞു.
“ദേ… എന്റെ വാപ്പ യെ പറ —”
“മതി മതി… ഇന്ന് ഇത്ര വഴക്ക് മതി…” ഇസ ഞങ്ങളെ തുറിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.
ഇസ എനിക്ക് നേരെ ഗ്രീന്‍ ടീ എടുത്ത് നീട്ടി. ഞാൻ അത് വാങ്ങി കുടിച്ചു.
ചൂടോടെ കുടിച്ചപ്പൊ എനിക്ക് എന്തോ ഒരു ആശ്വാസം പോലെ തോന്നി. കാരണം കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും കഴിച്ചിട്ട് പോയ ശേഷം ഇതുവരെ ഞാൻ ഒന്നും കഴിച്ചില്ലായിരുന്നു.
ഇപ്പൊ നല്ല വിശപ്പ് ഉണ്ടായിരുന്നു. ഇസ വേറൊരു കസേരയില്‍ ആലിയ ക്കടുത്തിരുന്നു.
“ഇന്നാ നിന്റെ വാച്ച്…” അതിനെ ഞാൻ ആലിയ ക്ക് നേരെ നീട്ടി.
അവള്‍ കസേരയില്‍ നിന്നും എഴുന്നേറ്റു എനിക്ക് അടുത്ത് വന്ന് അതിനെ വാങ്ങിയിട്ട് പിന്നെയും കസേരയില്‍ പോയിരുന്നു.