വീട്ടില്‍ നിന്നും പിണങ്ങി വന്നതിന് എനിക്ക് വിഷമം തോന്നി. ഇസ നിര്‍ത്താതെ കോള് ചെയ്യുന്നു…. മെസേജ് അയക്കുന്നു….. ആന്റിയും വിളിക്കുന്നു…. മൊബൈൽ നിശബ്ദമായി മിന്നി കൊണ്ട് ഇരുന്നത് കണ്ടിട്ട് അതിനെ ഞാൻ കമഴ്ത്തി വെച്ചു.
ഒന്നും ഞാൻ ചിന്തിക്കാൻ നിന്നില്ല…. അത് വേദന മാത്രം പ്രദാനം ചെയ്യും…. അതുകൊണ്ട് ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളും നോക്കി വെറുതെ കിടന്നു. അവസാനം ഞാൻ ഉറങ്ങി.
രാവിലെ അഞ്ച് മണിക്ക് ഞാൻ ഉണര്‍ന്നു. ഒന്നിനും ഒരു മൂഡില്ല. മൊബൈൽ എടുത്ത് നോക്കി…..
ഗ്രേസി ആന്റി, ഇസ, ദുബായില്‍ നിന്നും തോമസ് അങ്കിള്‍, കാനഡയില്‍ നിന്നും വിന്നി ചേട്ടൻ, പിന്നെ ആലിയ പോലും ഒരുപാട് തവണ വിളിച്ചിരിക്കുന്നു….. എനിക്ക് കുറ്റബോധം തോന്നി.
ഞാൻ ചെയ്തത് തെറ്റാണ്. ആരെ വേദനിപ്പിച്ചാലും ഗ്രേസി ആന്റിയെ മാത്രം എനിക്ക് വേദനിപ്പിക്കാന്‍ കഴിയില്ല…. ഇസ കരയുന്നത് എനിക്ക് ഇഷ്ടമല്ല…., ഇപ്പോൾ പക്ഷേ അതും ഞാൻ ചെയ്തു.
ബൈക്കും എടുത്ത് ഞാൻ വേഗം വീട്ടിലേക്ക് പോയി. ഹാളില്‍ ആരുമില്ല… നേരെ എന്റെ റൂമിൽ പോയി…. ഭാഗ്യം ആ വായാടി ഇവിടെ ഇല്ല….. പെട്ടന്ന് കുളിച്ച് ഫ്രെഷ് ആയി ഡ്രസ് മാറി താഴേ കിച്ചനിൽ വന്നു.
ഇസ പാത്രം കഴുകുന്നു… അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ട് അവളെന്നെ കണ്ടില്ല.
ആന്റി അപ്പം ഉണ്ടാക്കുന്നു….. എന്നെ കണ്ടതും ആന്റിയുടെ മുഖത്ത് ആശ്വാസം, സന്തോഷം, സ്നേഹം എല്ലാം മിന്നിമറഞ്ഞു. അവസാനം മുഖം വീറ്പ്പിച്ചു കൊണ്ട് എന്നെ തുറിച്ച് നോക്കി. പക്ഷെ പെട്ടന്ന് നോട്ടം മാറ്റി കൊണ്ട് ഗൌരവത്തോടെ അപ്പം ഉണ്ടാക്കി.
“എനിക്ക് ഗ്രീന്‍ ടീ വേണം…” ഞാൻ പറഞ്ഞു.
എന്റെ ശബ്ദം കേട്ട് ഇസ പെട്ടന്ന് ഒന്ന് ഞെട്ടി. അവള്‍ തിരിഞ്ഞ് നോക്കി. ആ മുഖത്ത് വല്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. പക്ഷേ പെട്ടന്ന് തന്നെ അവളുടെ മുഖവും കറുത്തു.
“രാത്രി എവിടായിരുന്നു…..?” ഇസ കടുപ്പിച്ച് ചോദിച്ചു.
ഞാൻ തല താഴ്ത്തി നിന്നു.
“ഇസാ……..?” പുറത്ത് വാതില്‍ക്കല്‍ നിന്നും ആലിയ വിളിക്കുന്ന ശബ്ദം കേട്ടു