ആന്റിയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ഇസ സ്റ്റെയർ കേസിൽ നിന്നുകൊണ്ട് സങ്കടത്തോടെ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു.
അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങി.
“എന്റെ കുഞ്ഞി കാലം തൊട്ടേ നിങ്ങളാണ് എന്നെ സ്വന്തം മകനെ പോലെ നോക്കിയത് — അവരല്ല. അവരുടെ ഉയർച്ചയിലേക്കുള്ള ഒരു തടസ്സമായി മാത്രമാണ് അവരെന്നെ എപ്പോഴും കണ്ടിരുന്നത് — പക്ഷേ നിങ്ങളും അങ്കിളും ആണ് എന്നെ സ്നേഹിച്ചത്. എനിക്ക് ഇഷ്ടമുള്ള ആഹാരം, കളിപ്പാട്ടം, വസ്ത്രം, നിറം, ആഗ്രഹം പോലും അവര്‍ക്ക് അറിയില്ലായിരുന്നു….
എന്റെ മുന്നില്‍ വെച്ച് തന്നെ അവർ എപ്പോഴും വഴക്ക് കൂടിയിരുന്നു…. അവരുടെ ഉയര്‍ച്ചക്ക് ഞാൻ തടസ്സമായി നില്‍ക്കുന്നു എന്നപോലെ ആയിരുന്നു അവരുടെ തർക്കം.
അവർ ആഗ്രഹിക്കാത്ത ഒരു പാഴ് ജന്മം മാത്രമാണ് അവര്‍ക്ക് ഞാൻ….., എന്നെ അവര്‍ക്ക് വേണ്ടായിരുന്നു….., അവര്‍ക്ക് ഞാൻ ഭാരം മാത്രമായിരുന്നു. എപ്പോഴും നിങ്ങളാണ് എന്റെ അമ്മ… നിങ്ങളാണ് എന്റെ എല്ലാം…. വേറെ ആരെയും എനിക്കങ്ങനെ കാണാന്‍ കഴിയില്ല…. എനിക്ക് അവരെ ഒരിക്കലും യഥാര്‍ത്ഥമായി സ്നേഹിക്കാനോ അവരെ സ്നേഹിക്കുന്ന പോലെ അഭിനയിക്കാനോ കഴിയില്ല…. ഞാൻ അവര്‍ക്ക് വെറുമൊരു ഭാരം ആണെന്ന് എനിക്ക് ഓര്‍മ വെച്ച നാൾ തൊട്ടേ അവർ എനിക്ക് മനസ്സിലാക്കി തന്നു… ആ അറിവും വേദനയും അന്നും, ഇന്നും, എപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടാകും…. അവരെ എനിക്ക് പേടിയാണ് — പിന്നെ എന്റെ ശല്യം ഇവിടെ ആര്‍ക്കും സഹിക്കാൻ കഴിയുന്നില്ല എങ്കിൽ എന്നോട് പറഞ്ഞാൽ മതി… ഞാൻ ഇറങ്ങി പോകാം.” അത്രയും പറഞ്ഞിട്ട് ഞാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങി.
ആന്റിയും ഇസയും എന്റെ പിന്നില്‍ നിന്നും വിളിച്ചു. അതൊന്നും കൂട്ടാക്കാതെ ഞാൻ ബൈക്കില്‍ കേറി.
ഇസ എന്നെ വിളിച്ച് ഉറക്കെ കരഞ്ഞ് കൊണ്ട് പടിയിറങ്ങി ഓടി വരുന്നത് എനിക്ക് കേട്ടു, പക്ഷേ എന്റെ ബൈക്ക് ഗേറ്റും കഴിഞ്ഞ് പാഞ്ഞ് പോയി.
എന്റെ മൊബൈല്‍ നിര്‍ത്തി നിർത്തി തുടർച്ചയായി റിംഗ് ആയി കൊണ്ടിരുന്നു. ഞാൻ എടുത്തില്ല.
മല മുകളില്‍ ഞാൻ ഒരു വൃക്ഷ ചുവട്ടില്‍ മലര്‍ന്നുകിടന്നു. നല്ല തണുപ്പ്. ഇരുട്ടും ഉണ്ട്. എന്നെ പാമ്പ് കടിച്ചു കൊണ്ടെങ്കിൽ എന്ന് പോലും ഞാൻ ആശിച്ചു.