എന്റെ ഇസ [Cyril]

Posted by

ഇടക്ക് കേറി ഞാൻ പറഞ്ഞു, “എനിക്ക് വിശക്കുന്ന ആന്റി, വല്ലതും കഴിക്കാൻ തന്നില്ലെങ്കില്‍ ഞാൻ ഇപ്പൊ ബോധം കെട്ട് വീഴും…. ചിലപ്പോ ചത്ത് പോകും…”

ആന്റി ചിരിച്ചു. “ഈ സ്ഥിരം അടവ് പറഞ്ഞ്‌ രക്ഷപ്പെടാന്‍ നിനക്ക് നാണമില്ലേ….? ശെരി, ശെരി നി പോയി കുളിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ എല്ലാം മേശ പുറത്ത്‌ വെക്കാം. പിന്നെ ഇസക്ക് തല വേദന എന്നാ പറഞ്ഞെ… പക്ഷേ ആ വായാടി നിന്റെ മുറിയില്‍ കിടക്കാന്‍ പോകുന്നു എന്നാ പറഞ്ഞത്.”

“ങേ… അവള്‍ —”

“ഡാ ഡേവി…. അന്നത്തെ പോലെ അവളെ കരയിക്കാനാണോ നിന്റെ പുറപ്പാടു….?” ആന്റി കണ്ണുരുട്ടി കൊണ്ട്‌ ചോദിച്ചു.

“ഏയ്…… അങ്ങനെ ഒന്നുമില്ല ആന്റി. ഞാൻ പോയി കുളിച്ചിട്ട് വരാം….” ഞാൻ പടി കയറി എന്റെ റൂമിൽ വന്നു.

എന്റെ ഉള്ളില്‍ ഉണ്ടായ സന്തോഷത്തിന്‌ അതിര് ഇല്ലായിരുന്നു. പക്ഷേ ഭയവും തോന്നി. റൂം കതക്‌ തുറന്ന് തന്നെ കിടന്നു. ലൈറ്റ് ഇല്ല. ഫാൻ കറങ്ങുന്ന ചെറിയ ശബ്ദം കേൾക്കാം. ഞാൻ ലൈറ്റ് ഇട്ടു.

എന്റെ ഡബിള്‍ ബെഡ്ഡിൻറ്റെ നടുവില്‍, പൈജാമ വേഷത്തില്‍, ഇസ ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നു. എന്തുകൊണ്ടോ അവളെ കണ്ട ഉടനെ എന്റെ മനസില്‍ തെറ്റായ ചിന്തകൾ ഉണര്‍ന്നു.

ഞാൻ വേഗം കുളിച്ചിട്ട് താഴേ പോയി കഴിച്ചു. എന്നിട്ട് പിന്നെയും റൂമിൽ വന്ന് ബെഡ്ഡിൽ ഒരു അറ്റത്ത് ഇരുന്നുകൊണ്ട് അങ്ങോട്ട് നോക്കി കിടന്നിരുന്ന ഇസയെ നോക്കി.

അവൾട ശ്വാസഗതി ക്കനുസരിച്ച് അവളുടെ ചുമല്‍ അനങ്ങി. റൂമിൽ ചെറിയ തണുപ്പുണ്ട്… കാല്‍ മുട്ട് മുന്നോട് മടക്കി അതിന്റെ ഇടക്ക് കൈയും കൊടുത്താണ് ഇസ കിടക്കുന്നത്. കുറച്ച് നേരം അവളെ നോക്കി ഞാൻ ഇരുന്നു.

പ്രായത്തിന്റെ കുഴപ്പമോ…. അതോ ഇവളേയും ആലിയ യേയും കാണുമ്പോള്‍ മാത്രമുള്ള ഞരമ്പ് രോഗമാണോ….. എന്ന് മനസ്സിലായില്ല.

എന്റെ മനസ്സിനെ നിയന്ത്രിച്ച് കൊണ്ട്‌ ഞാൻ ലൈറ്റ് ഓഫാക്കി അവള്‍ക്കടുത്ത് ഞാൻ കിടന്നു.

എങ്ങനെയോ കഷ്ടപ്പെട്ട് അവസാനം ഞാൻ ഉറങ്ങി. ഇടക്ക് ഞാൻ എപ്പോഴോ ഉണര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *