അങ്ങനെ സംഭവിച്ചാല്‍…. എനിക്ക് അഭയം തന്ന അവർ എല്ലാവരെയും ഞാൻ ചതിച്ചത് പോലെ ആവില്ലേ? അത് വിശ്വാസ വഞ്ചന ആവും.
എന്നെയും അവർ അവരുടെ സ്വന്തം മകനെ പോലെ കാണുന്നത് കൊണ്ടല്ലേ….., എല്ലാറ്റിനുമുപരി എന്നോടുള്ള വിശ്വസം കൊണ്ടല്ലേ അങ്കിളും ആന്റിയും എന്റെ റൂമിൽ ഉറങ്ങാൻ വരുന്ന ഇസയെ തടയാത്തത്. അപ്പോ പിന്നെ ആ വിശ്വസം ഞാനായിട്ട് തകര്‍ക്കുന്നത് തെറ്റല്ലേ.
പിന്നെ ഏതു സമയവും ഇസ എന്റെ റൂമിൽ തന്നെ എന്നെ ചുറ്റിപറ്റി ഉണ്ടാവും.
പിന്നെ എനിക്ക് ഇലക്ട്രോണിക്സ് എന്ന് പറഞ്ഞാൽ ഭ്രാന്താണ് . അഞ്ചില്‍ പഠിക്കുമ്പോൾ മുതലേ എനിക്ക് അതിനോട് പ്രാന്ത് ആയിരുന്നു. ആ പ്രായത്തിലെ വീട്ടില്‍ ഉണ്ടായിരുന്ന എല്ലാ ഇലക്ട്രോണിക്സ് സാധനങ്ങളും ഞാൻ അഴിച്ച് പണിതു.
ഞാൻ ആദ്യമായി അങ്ങനെ ചെയ്തത് കണ്ട് ആന്റി നെഞ്ചത്ത് കൈയും വെച്ച് കരഞ്ഞ് പോയി — പുതിയ ടിവിയുടെ എല്ലാ പാര്‍ട്ടുകളും അഴിച്ച് വിതറി ഇട്ടിരിക്കുന്നത് കണ്ടാല്‍ ആരായാലും കരഞ്ഞ് പോകുമെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്.
പക്ഷേ ആ ടിവിയേ ഞാൻ റീ അസംബ്ലിൾ ചെയ്തു. ഒരു കുഴപ്പവുമില്ലാതെ അത് പിന്നെയും പ്രവർത്തിച്ചു.
അത് കഴിഞ്ഞ് ഞാൻ തൊടാത്തതായി ഒന്നും തന്നെ വീട്ടില്‍ ഇല്ല എന്ന സ്ഥിതിയിലായി.
പിന്നെ അയല്‍ വാസികൾ പോലും എന്നെ വിശ്വസിച്ച് റിപ്പയര്‍ ചെയ്യാനും അതുപോലെത്ത കാര്യങ്ങള്‍ക്കും എന്നെ വിളിക്കാൻ തുടങ്ങി.
എട്ടില്‍ പഠിക്കുമ്പോൾ ടൗണിലെ കടകളില്‍ നിന്ന് പോലും അവരെന്നെ വിളിച്ച് ചെറുതും വലുതുമായ ജോലികള്‍ തന്ന് തുടങ്ങി. അന്ന് കടയില്‍ ഉള്ളവർ കാശ് തന്നില്ല. ഞാനും ചോദിച്ചില്ല.
പുതിയൊരു എക്സ്പീരിയൻസ് കിട്ടി എന്ന സന്തോഷം. അത്രതന്നെ. പക്ഷേ എന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഇലക്ട്രോണിക്സ് നെ കുറിച്ച് അറിയാത്തതായി ഒന്നും തന്നെ ഇല്ല എന്ന നിലയില്‍ ഞാൻ മാറിയിരുന്നു… അതിൽ കമ്പ്യൂട്ടർ പോലും ഉള്‍പ്പെടും.
അങ്ങനെ എന്റെ പതിനഞ്ചാമത്തെ വയസില്‍ ഒരു ദിവസം രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും ഞാൻ എന്തൊക്കെയോ ജോലി ചെയ്യുകയായിരുന്നു.
“ആ പണി നിര്‍ത്തിയിട്ട് ആ ലൈറ്റ് ഓഫ് ചെയ് ചേട്ടാ… എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്നും ഇതുതന്നെയാണ് നിങ്ങളുടെ ജോലി. ഉറങ്ങാനും സമ്മതിക്കാത്ത……” ഇസ ചിണുങ്ങി.