ആന്റി വാ പൊത്തി ചിരിച്ചു. “എടി… സമയം ഏഴ് കഴിഞ്ഞു. നേരം ഇരുട്ടി…. അല്ലാതെ നിനക്ക് കണ്ണ് കാണാത്തത് കൊണ്ടല്ല.
ആന്റിയെ പിടിച്ചുകൊണ്ട് ഇസ ബൈക്കില്‍ കേറി. രണ്ട് കാലും രണ്ട് വശത്തായി ഇട്ടാണ് അവള്‍ ഇരുന്നത്. എന്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് അവളുടെ നെറ്റി എന്റെ പുറം കഴുത്തില്‍ മുട്ടിച്ച് ഇസ കിടന്നു.
വെറും ഒരു കിലോമീറ്റര്‍ അകലെ ഒരു ക്ലിനിക് ഉണ്ട്. ഞാൻ അവളെ അവിടെ കൊണ്ടുപോയി. എന്റെ മേല്‍ നെറ്റി കുത്തി കിടക്കുന്ന അവളെ കണ്ടിട്ട് ഒരു നേഴ്സ് ഓടിവന്ന് ഇസയേ ബൈക്കില്‍ നിന്നും ഇറങ്ങാന്‍ സഹായിച്ചു.
അങ്ങനെ ഡോക്ടരേയും കണ്ട് മരുന്നും വാങ്ങി അവിടെ നിന്നും ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
ഇസക്ക് പനി വന്നാല്‍ കൂടെ ഉള്ളവരോട് രാത്രി മുഴുവനും അവള്‍ വാ തോരാതെ സംസാരിക്കും….. കൂടെയുള്ള ആരെയും ഉറങ്ങാൻ സമ്മതിക്കില്ല….. അര്‍ത്ഥമില്ലാത്ത നൂറോളം ചോദ്യങ്ങള്‍ ചോദിക്കും…. ഉത്തരം കിട്ടിയിട്ടില്ല എങ്കിൽ വഴക്ക്, കരച്ചില്‍, പിണക്കം, ബഹളം ആയിരിക്കും…. അവളുടെ കുഞ്ഞി കാലം തൊട്ടേ അതാണ് അവസ്ഥ.
അഞ്ചാമത്തെ വയസില്‍ ആണ് ആദ്യമായി ഇങ്ങനെ തുടങ്ങിയത്. അന്ന് ആന്റി പേടിച്ചിരുന്നു. വല്ല മാനസിക രോഗം ആയിരിക്കും എന്ന് ആന്റി ഭയന്നു.
ദുബായില്‍ വലിയൊരു കമ്പനിയില്‍ പ്രോജക്റ്റ് മാനേജര്‍ ആയ അങ്കിള്‍ നാട്ടില്‍ പറന്ന് വന്നു. സിറ്റിയിലും, നാട്ടിലും, അടുത്ത സ്റ്റേറ്റിൽ പോലും ഉള്ള വല്യ പേരുകേട്ട ആശുപത്രികളിൽ എല്ലാം കൊണ്ട് കാണിച്ചു. പേടിക്കണ്ട കാര്യമില്ല എന്നാണ് എല്ലാ ഡോക്ടർ സും പറഞ്ഞത്. പനി വന്നാല്‍ ഒരു സൈഡ് ഇഫക്റ്റ് പോലെ എന്നാണ് അവർ പറഞ്ഞത്. പല ഡോക്ടർ മാരുടെ വായിൽ നിന്നും ഒരേ ഉത്തരം വന്നപ്പോൾ മാത്രമാണ് എല്ലാവർക്കും സമാധാനം ആയത്.
ഇസയുടെ ആറാമത്തെ വയസ്സ് തൊട്ടേ അവള്‍ എന്റെ കൂടെയാ ഇറങ്ങിയിരുന്നത്. പത്താം ക്ലാസ് പഠിക്കുന്നത് വരെ അത് തുടർന്നു.
വീട് എത്തിയപ്പോൾ എന്റെ ചിന്ത വിട്ട് ഞാൻ പുറത്ത് വന്നു. ഗേറ്റ് തുറന്ന് തന്നെ കിടന്നു. ഞാൻ അകത്ത് കേറിയതും ആന്റി പുറത്ത് വന്ന് അവളെ ഇറങ്ങാന്‍ സഹായിച്ചു.