പഠിത്തം നിർത്തി ഒരു ഹാര്‍ഡ് വെയര്‍ വിത്ത് റിപ്പയര്‍ ഷോപ്പ് തുടങ്ങിയാലോ എന്ന് ഞാൻ ചിന്തിച്ച് തുടങ്ങി. ആങ്…. എല്ലാം നടക്കും.
എന്റെ റൂമിലുള്ള സാധനങ്ങള്‍ വെച്ച് പുതിയ കോയിൽ എനിക്ക് ഉണ്ടാക്കാൻ കഴിയും… പക്ഷേ മെനക്കെടണം…. ഇപ്പോൾ ആ മൂഡ് എനിക്കില്ല. അതുകൊണ്ട് പുതിയത് വാങ്ങാൻ ഞാൻ തീരുമാനിച്ചു.
ടൗണിലെ കടയില്‍ വിളിച്ച് പറഞ്ഞിട്ട് ഞാൻ ആലിയ യുടെ വീട്ടില്‍ നിന്നും ഇറങ്ങി.
“ചേട്ടൻ ഊണു കഴിച്ചിട്ട് പോയാൽ മതി.” ഇസ പറഞ്ഞു.
“എനിക്ക് വിശക്കുന്നില്ല….” അവൾട മറുപടിക്ക് നില്‍ക്കാതെ ഞാൻ വേഗം പുറത്ത് വന്നു.
ഉടനെ എന്റെ മൊബൈലില്‍ ഒരു വാറ്റ്സ്സപ് മെസേജ് വന്നു. എടുത്ത് നോക്കി… ഇസയാണ്… ദേഷ്യത്തിലുള്ള ഒരു ഈമോജി — എല്ലാവരും ഇന്ന് ദേഷ്യത്തില്‍ ആണല്ലോ….
ടൗണിൽ നിന്നും സാധനം വാങ്ങി തിരിക്കാൻ നേരത്ത് ആലിയ കോള് ചെയ്തു. എന്നെ വഴക്ക് പറയാൻ ആവും ഈ വിളി. ഞാൻ കോള് എടുത്തു.
“വരുന്ന വഴിക്ക് ടിവി റിമോട്ട് ന്റെ രണ്ട് ബാറ്ററി കൂടി വാങ്ങിക്ക്…..”
“ആലിയ… നേരത്തെ ഞാ—”
ഉടനെ കോള് കട്ടായി.
‘അഹങ്കാരം….’ ഞാൻ മനസില്‍ പറഞ്ഞു. അല്ലാതെന്ത് പറയാൻ മൊബൈലില്‍ നോക്കി ഞാൻ പിറുപിറുത്തു.
ഞാൻ തിരിച്ച് വന്നപ്പോൾ ആലിയ യും ഇസയും ഹാളില്‍ ടിവി മുന്നില്‍ ഉണ്ടായിരുന്നു. ടിവി നോക്കി ഭയങ്കര സംസാരവും ചിരിയും ആയിരുന്നു അവര്‍ക്കു.
ഞാൻ ടിവി യില്‍ നോക്കി. ഏതോ പ്രോഗ്രാം ഓടുന്നുണ്ട്.
എന്നെ കണ്ടിട്ട് രണ്ട് പേരും മൈന്റ് ചെയ്തില്ല. ടിവി ക്ക് മുകളില്‍ ബാറ്ററി വെച്ചിട്ട് ഞാൻ നേരെ കിച്ചനിൽ പോയി.
“നി വന്നോ… ഇപ്പഴാ സമാധാനമായത്. നാല് ദിവസം കഴിഞ്ഞു, ഈ മിക്സി കേടായിട്ട്….. കൈക്കൊണ്ട് അരച്ച് എനിക്ക് മതിയായി. നേരാംവണ്ണം സീരിയല്‍ പോലും നോക്കാൻ കഴിയുന്നില്ല…..” റസിയ ആന്റി സങ്കടം പറഞ്ഞു.
“ങേ…. മിക്സി കേടായതും സീരിയലും തമ്മില്‍ എന്ത് ബന്ധം…..” സംശയത്തോടെ ഞാൻ ചോദിച്ചു.
“ശെരിയാണല്ലോ…. അത് രണ്ടും തമ്മില്‍ എന്ത് ബന്ധം…..” അവർ എന്നോട് തിരിച്ച് ചോദിച്ചു.