മിക്സിയേ പൊക്കി പിടിച്ചുകൊണ്ട് ഒരു പൊട്ടനെ പോലെ ഞാൻ അതിനെ തന്നെ നോക്കി നിന്നു. എത്ര നേരം ഞാൻ അങ്ങനെ നിന്നു….? എനിക്കറിയില്ല.
“ഡേവി ചേട്ടാ…. അത് മിക്സി യാണ്…. ടെലസ്കോപ്പ് ഒന്നുമല്ല, അതിലൂടെ നോക്കിയാൽ ബഹിരാകാശം ഒന്നും കാണില്ല….” ഇസ യുടെ ശബ്ദം എന്റെ ചെവിയില്‍ തുളച്ച് കേറി.
ഉടനെ ഇസ യുടെയും ആലിയ യുടെയും പൊട്ടിച്ചിരി ഉയർന്നു.
“ങേ…. നി എപ്പൊ വന്നു….” എന്റെ ഭയവും ചമ്മലും മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
കൈയിൽ ഉണ്ടായിരുന്നു മിക്സി ഞാൻ താഴേ വെച്ചു. ഇസക്ക് എന്നോടുള്ള പിണക്കം മാറിയോ?
ഇടക്ക് ആലിയ യെ ഞാൻ പാളി നോക്കി. ദേഷ്യത്തോടെ അവള്‍ ചുണ്ട് കോട്ടി കാണിച്ചു.
ആലിയ അവളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ? അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു …. അപ്പോപ്പിന്നെ ഇങ്ങനെ പേടിച്ച് നില്‍ക്കേണ്ട ഗതികേട് വരില്ലായിരുന്നല്ലോ….!!
“ഇതാ ടൂള്‍സ്….” ഇസ എന്റെ ടൂള്‍സ് മിക്സിക്കടുത്ത് വെച്ചു.
അവർ രണ്ടുപേരെയും നോക്കാതെ ഞാൻ മിക്സിയിൽ പണി തുടങ്ങി. അതിന്റെ കോയിൽ എരിഞ്ഞ് പോയിരുന്നു.
“എന്തായി മോനെ… വല്യ പ്രശ്നം വല്ലതുമാണോ?” കിച്ചനിൽ കയറി വന്ന റസിയ ആന്റി ചോദിച്ചു.
ഞാൻ അവരോട് കാര്യം പറഞ്ഞു. ഇന്നുതന്നെ പുതിയത് മേടിച്ച് ശെരിയാക്കി കൊടുക്കാൻ ആന്റി പറഞ്ഞു. അവരുടെ റൂമിൽ പോയി കാശും എടുത്തുകൊണ്ട് വന്ന് എന്റെ കൈയിൽ തന്നു.
ആലിയയുടെ മുഖത്ത് ഞാൻ നോക്കി. ഉടനെ അവള്‍ മുഖം വീറ്പ്പിച്ചു കൊണ്ട് നോട്ടം മാറ്റി.
എട്ട് കിലോമീറ്റര്‍ മാറി ഒരു ടൗണ് ഉണ്ട്. എനിക്കറിയാവുന്ന ഹാര്‍ഡ് വെയര്‍ കടകളും റിപ്പയര്‍ കടകളും അവിടെ ഉണ്ട്.
അവർ മുഖേനെ എനിക്ക് ഒരുപാട് റിപ്പയര്‍ ജോലികളും കമ്പ്യൂട്ടർ അസംബ്ലി ചെയ്യാനുള്ള ഓര്‍ഡര്‍ കളും കിട്ടാറുണ്ട്. അവർ കാരണം സിറ്റിയില്‍ പോലും എനിക്ക് ഒരുപാട് കണക്ഷന്സ് കിട്ടി. എന്നെ നേരിട്ട് വിളിക്കുന്നവർക്ക് ചെറിയ ഡിസ്ക്കവുണ്ട് കൊടുക്കാൻ തുടങ്ങിയതോടെ എനിക്ക് പണി കൂടി അതിൽ നിന്നും എനിക്ക് നല്ല കാശും കിട്ടുന്നുണ്ട്.
അതുകാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എന്റെ അപ്പനും അമ്മയും എനിക്ക് വേണ്ടി അയക്കുന്ന കാശ് ഞാൻ തൊട്ട് പോലും നോക്കിയിട്ടില്ല. എന്റെ എല്ലാ കാര്യങ്ങളും എന്റെ കാശു കൊണ്ട് തന്നെ സാധിക്കുന്നു.