എന്റെ ഇസ [Cyril]

Posted by

പക്ഷേ ഞാൻ വാതില്‍ കുറ്റി ഇടും മുന്നേ ഇസ പൊട്ടിച്ചിരിച്ച് കൊണ്ട്‌ രണ്ടാം തവണയും വാതില്‍ തള്ളിത്തുറന്ന് അകത്ത് കേറി.

ഞാൻ ഉടനെ കസേരയില്‍ കിടന്ന തോര്‍ത്ത് എടുത്ത് എന്റെ മേല്‍ ഭാഗം മറച്ചിട്ട് അതിന്റെ തുമ്പ് കൊണ്ട്‌ എന്റെ മുഖത്ത് ഉണ്ടായിരുന്ന വിയര്‍പ്പ് ഞാൻ ഒപ്പി.

“എടി വായാടി വാതില്‍ എന്തിനാ നി തള്ളി തുറന്നേ? ഇച്ചിരി കൂറുമ്പ് കൂടുന്നുണ്ട്.” ആലിയ കേള്‍ക്കാതിരിക്കാൻ ഞാൻ സ്വരം താഴ്ത്തി കപട ദേഷ്യത്തില്‍ പതുക്കെ പറഞ്ഞു.

എന്റെ ദേഷ്യം വെറും പൊള്ളയാണെന്ന് ഇസക്ക് അറിയാം. കാരണം, ചില പ്രത്യേക ടോപ്പിക്ക് എന്റെ മുന്നില്‍ വലിച്ചിഴച്ച് കൊണ്ട് വരാതിരുന്നാൽ ഞാൻ ആരോടും അത്ര പെട്ടന്ന് ദേഷ്യം കാണിക്കാറില്ല.

പക്ഷേ ഇസയോട് മാത്രം ഞാൻ ഒരിക്കലും ദേഷ്യം കാണിക്കില്ല….. എനിക്ക് കഴിയില്ല. എന്റെ ഉള്ളില്‍ അത്രയേറെ ഞാൻ ഇസയെ സ്നേഹിക്കുന്നു എന്നത് തന്നെയാണ് കാരണം.

പക്ഷേ ഇതാണ് കാരണം എന്ന് ആര്‍ക്കും അറിയില്ല എന്ന് മാത്രം.

“ആലിയ ചേച്ചി, കേറി പോര്. ഒ പിന്നെ, ഒരു നാണക്കാരി വന്നേക്കുന്നു. ചേട്ടൻ പാന്റ്സ് ഇല്ലാതെയല്ലല്ലൊ നിന്നത്? അങ്ങനെ നിന്നിരുന്നെങ്കിൽ…..!” അവളെന്നെ അളക്കുന്നത് പോലെ തല ചെരിച്ച് ഒന്ന് നോക്കി —എന്നിട്ട് പറഞ്ഞു, “ചേട്ടന്റെ കാലും തുടയും ഇരുമ്പ് തന്നെയാണോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞേ — ആ…. അയ്യോ….. എന്റെ ചെവി —”

ഞാൻ അപ്പോഴേക്കും അവൾട ചെവി പിടിച്ച് തിരുമ്മി. “ഒരു ലൈസന്‍സും ഇല്ലാത്ത വായും കൊണ്ട്‌ നടക്കുന്നു.” ഞാൻ പറഞ്ഞു.

എന്റെ മുഖത്ത് നാണവും ചിരിയും ഒരുമിച്ച് വന്നു.

“വിട് ചേട്ടാ….., ആ നോവുന്നു…! എനിക്ക് റെഡിയാവണം, എനിക്ക് കുര്‍ബാന കാണാന്‍ പോണം….. അമ്മേ— ഡേവി ചേട്ടൻ എന്നെ കൊല്ലുന്നേ….” അവൾ എന്റെ കൈയില്‍ പിടിച്ച് എന്റെ അടുത്ത് ചേര്‍ന്ന് നിന്നിട്ട് തുള്ളി കൊണ്ട് വിളിച്ച് കൂവി.

“നി എന്തേലും കുരുത്തക്കേട് ഒപ്പിച്ച് കാണും. അനുഭവിക്ക്…..” ഗ്രേസി ആന്റി — എന്റെ അച്ഛന്റെ അനുജത്തി — എന്റെ അമ്മായി —, താഴേ നിന്നും വിളിച്ച് പറയുന്നത് ഞങ്ങൾ മൂവരും കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *