“എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല….” ഞാൻ പറഞ്ഞു.
“ഇനിയും അതുപോലെ അങ്ങനെ പറഞ്ഞാൽ പറ്റില്ല ഡേവി….” വിന്നി ചേട്ടൻ കടുപ്പിച്ച് പറഞ്ഞു.
“എന്നെ ഒരിക്കലും അവർ സ്നേഹിച്ചിരുന്നില്ല, വിന്നി ചേട്ടാ….. എന്നെ സ്നേഹിക്കുന്നതായി അവർ അഭിനയിക്കുക പോലും ചെയ്തില്ല. ‘ഞങ്ങളുടെ കരിയര്‍ നശിപ്പിക്കാന്‍ ഇവന്‍ എന്തിന് ഞങ്ങൾക്ക് ജനിച്ചു’—, എന്ന പോലെയാണ് അവർ രണ്ട് പേരും എന്നെ നോക്കിയിരുന്നത് – ആ കണ്ണുകളില്‍ അത് നല്ലതുപോലെ പ്രകടമായിരുന്നു, വിന്നി ചേട്ടാ. എനിക്കും അവരെ ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല… എനിക്ക് അവരോട് വെറുപ്പാ— എനിക്ക് അതുപോലെ സ്വാര്‍ത്ഥതയുള്ള അച്ഛനും വേണ്ട അമ്മയും വേണ്ട. ഞാൻ മരിച്ചു പോയെന്ന് കരുതാന്‍ അവരോട് വിന്നി ചേട്ടൻ പറ…” ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.
അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം തേങ്ങിയത് ഞാൻ കേട്ടു.
“ച്ചേ… ഡാ എന്ത് പണിയ നി കാണിച്ചത്……, ച്ചേ…, മൊബൈൽ ഞാൻ സ്പീക്കരിൽ ഇട്ടേച്ച നിന്നോട് ഞാൻ സംസാരിക്കുന്നത്…… നിന്റെ പപ്പയും അമ്മയും നി പറഞ്ഞ എല്ലാം കേട്ടു….. ച്ചേ….”
ഉടനെ കോള് കട്ടായി.
ഒരു നിമിഷം എനിക്ക് വിഷമം തോന്നി. ച്ചേ… ഇങ്ങനെ ഒന്നും പറയേണ്ടി യിരുന്നില്ല….,
പക്ഷേ കുറച്ച് കഴിഞ്ഞ് എന്റെ വിഷമം മാറി. സത്യം പറയാനുള്ളതാണ്… ഞാനെന്തിന് അവരോട് ഒളിച്ച് വെക്കണം…?
ഞാൻ പിന്നെയും മരച്ചുവട്ടില്‍ കിടന്നു. എപ്പോഴോ ഞാൻ ചെറുതായി മയങ്ങി പോയി. പിന്നെയും റിംഗ് ടോൺ കേട്ട് ഞാൻ ഉണര്‍ന്നു.
സ്ക്രീനില്‍ ആലിയ യുടെ പേര് കണ്ട് ഞാൻ എടുത്തു.
“ഡാ നീ വരുന്നുണ്ടോ…?” ആലിയ ചോദിച്ചു.
“എവിടെ വരാൻ…. എന്തിന്?” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“ആഹാ…. അപ്പോ ഞാൻ രാവിലെ പറഞ്ഞത് നി മറന്നു… ലെ?”
രാവിലെ എന്ത് പറഞ്ഞു…..!!
ഓ… മിക്സി ശെരിയാക്കുന്ന കാര്യം. പെട്ടന്നാണ് അക്കാര്യം എന്റെ ഓര്‍മയില്‍ വന്നത്.
“ഞാൻ ഒന്നും മറന്നിട്ടില്ല… ഞാൻ ഇപ്പൊ വരാം….” കോള് കട്ട് ചെയ്തിട്ട് ഞാൻ സമയം നോക്കി.
ങേ… മണി ഒന്ന് കഴിഞ്ഞോ..? മലയിറങ്ങി ഞാൻ താഴേ വന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.