എല്ലാ രാത്രിയും ഇതുതന്നെ കേട്ടു കേട്ടു ഞാൻ വളര്‍ന്നു. എന്നോട് അവർ രണ്ട് പേരും സ്നേഹം കാണിച്ചതായി എന്റെ ഓര്‍മയില്‍ ഇല്ല.
അവർ പറയുന്നത് എല്ലാം കേട്ട് ആ പ്രായത്തിലെ ഞാൻ എന്നെ തന്നെ വെറുത്തു….. അവരോടും എനിക്ക് വെറുപ്പ് മാത്രമാണ് തോന്നിയിരുന്നത്.
ടൗണിൽ ഞങ്ങൾക്ക് സ്വന്തമായ രണ്ട് നില വീട്ടില്‍ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവർ രണ്ട് പേരും എന്നും അതിരാവിലെ ജോലിക്ക് പോകും. എപ്പോഴും ഗ്രേസി ആന്റിയുടെ വീട്ടില്‍ എന്നെ ഏല്പിച്ചിട്ടാണ് അവർ പോകുന്നത്.
ഓരോ ദിവസവും പ്രശ്നം വഷളായി കൊണ്ട് പോയി. എന്നെ ഒരിക്കല്‍ പോലും ‘മോനെ’ എന്ന് അവർ രണ്ട് പേരും വിളിച്ചതായി ഞാൻ ഓര്‍ക്കുന്നില്ല. എനിക്ക് ഒരു ഉമ്മ പോലും സ്നേഹത്തോടെ തന്നിട്ടില്ല. സ്നേഹം ഒഴികെ മറ്റെല്ലാം ആവശ്യത്തിന് കൂടുതൽ എനിക്ക് കിട്ടി. പക്ഷേ എന്ത് കാര്യം…..?
എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അവര്‍ക്ക് കാനഡ വിസ ശരിയായത്….. രണ്ട് പേര്‍ക്കും വെവ്വേറെ ഹോസ്പിറ്റലിൽ ആണ് ജോലി ശരിയായത്. അവര്‍ക്കു ഒരുമിച്ചുള്ള ജീവിതം മടുത്ത് കാണും. അവസാനം രണ്ട് പേരും ഒരു തീരുമാനത്തില്‍ എത്തി, സിമ്പിൾ ആയ ഒരു പരിഹാരവും അവർ കണ്ടെത്തി.
‘ഡിവോർസ്’ എന്ന പരിഹാരം ആയിരുന്നു…. ഉടനെ ഡിവോർസ് ചെയ്യുകയും ചെയ്തു.
പക്ഷേ പിന്നെയും പ്രശ്‌നം…. എപ്പോഴും ഞാൻ ആണല്ലോ അവരുടെ പ്രശ്നം…!! ഇപ്പോഴും അതിന് മാറ്റമില്ല.
ഇനി എന്നെ ആരു നോക്കും എന്നായിരുന്നു ഗ്രേസി ആന്റിയുടെ വീട്ടില്‍ വെച്ച് അവരുടെ അടുത്ത പ്രശ്‌നം.
ഭാഗ്യത്തിന് തോമസ് അങ്കിള്‍, ഗ്രേസി ആന്റിയുടെ ഭർത്താവ് ആണ് അതിന്റെ പരിഹാരം കണ്ടെത്തിയത്…. എന്റെ അച്ഛനോ അമ്മയോ ഇതിന്റെ പരിഹാരം കണ്ടെത്താൻ ശ്രമിച്ചിരുന്നു വെങ്കിൽ ഒരുപക്ഷേ ഞാൻ വല്ല അനാഥ ആശ്രമത്തിലും എത്തി പെടുമായിരുന്നു…
തോമസ് അങ്കിളും ഗ്രേസി ആന്റിയും എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന പരിഹാരം ആണ് തോമസ് അങ്കിള്‍ കണ്ടത്….
എന്റെ അച്ഛനും അമ്മയും ഉടന്‍തന്നെ സന്തോഷത്തോടെ സമ്മതിച്ചു. ഒരു മാസത്തിനുള്ളില്‍ അവർ രണ്ടുപേരും കാനഡ യില്‍ പോയി. പിന്നെ അവിടെ സെറ്റില്‍ ആയി.