എന്നെയാണ് ഇസക്ക് ഏറ്റവും ഇഷ്ടം. ചില സമയത്ത് അവള്‍ പറയും, ‘ചേട്ടനാണ് എന്റെ ലോകം’ എന്ന്. പക്ഷേ ഇന്നുവരെ തെറ്റായ ഒരു തരത്തിലും ഇസ എന്നോട് പെരുമാറിയിട്ടില്ല.
സന്തോഷം ദുഃഖം എന്തുതന്നെ ആയാലും ഇസ എന്നെ തിരക്കി മാത്രമേ വന്നിട്ടുള്ള.
“ചേട്ടാ…. ഒരു കാര്യം ഞാൻ പറയും…… എന്നോട് ദേഷ്യപ്പെടരുത്….” തല ചെരിച്ച് എന്റെ മുഖത്തിന്റെ സൈഡ് നോക്കി കൊണ്ട് ഇസ മടിച്ചു, മടിച്ചു പറഞ്ഞു.
എന്റെ മുഖം പെട്ടന്ന് കറുത്തു. അവള്‍ എന്ത് പറയാൻ പോകുന്നു എന്ന് എനിക്ക് മനസ്സിലായി.
“വേണ്ട നി പറയേണ്ട…” ഞാൻ കടുപ്പിച്ച് പറഞ്ഞു.
പക്ഷേ അവൾക്ക് ഒരു കൂസലുമില്ല…
“ഞാൻ പറയും…. പക്ഷേ എന്നോട് ദേഷ്യം തോന്നില്ലാന് പറ…… പിണങ്ങില്ലാന് പറ…..”
ഞാൻ ഇസയോട് അത്ര പെട്ടന്ന് ദേഷ്യം കാണിക്കില്ല എന്ന് ഇസ ടെ അച്ഛനും അമ്മക്കും നല്ലോണം അറിയാം. അതുപോലെ ഞങ്ങൾ പരസ്പരം തെറ്റ് കാണിക്കില്ല എന്നാണ് അവരുടെ വിശ്വാസവും….. പക്ഷേ ചെറുപ്പം തൊട്ടേ ഇസ എന്റെ വീക്നസ് ആയിരുന്നു. എല്ലാ അര്‍ത്ഥത്തിലും അവളെ ഞാൻ സ്നേഹിക്കുന്നു…. പക്ഷേ ആ സ്നേഹത്തെ ഞാൻ എന്റെ മനസില്‍ കൊണ്ട് നടക്കുന്നു എന്ന് മാത്രം.……
ഞാൻ ഇസയോട് അത്ര പെട്ടന്ന് ദേഷ്യം കാണിക്കില്ല എന്ന കാരണം കൊണ്ടാണ് അവൾട അമ്മ ഇപ്പോൾ ഈ ദൗത്യം ഇസയെ ഏല്പിച്ചതെന്ന് എനിക്ക് മനസ്സിലായി.
ഇസക്ക് പറയാനുള്ളത് ഞാൻ കേള്‍ക്കാത്ത എനിക്കിനി രക്ഷയില്ല….. കാരണം അവള്‍ക്ക് പറയാനുള്ളത് പറഞ്ഞ് കഴിയാതെ ഈ ബൈക്കില്‍ നിന്ന് അവള്‍ ഉറങ്ങില്ല.
ഇസയെ എനിക്ക് വേദനിപ്പിക്കാനും കഴിയില്ല.
“ഞാൻ പിണങ്ങില്ല….. നി പറ….”
“കഴിഞ്ഞ രാത്രി ക്രിസ്റ്റി ആന്റി എന്റെ അമ്മയെ വിളിച്ചിരുന്നു. അ—”
“നിന്റെ ക്രിസ്റ്റി ആന്റി എപ്പോഴും നിന്റെ അമ്മയെ വിളിക്കാറുണ്ടല്ലൊ…. അതൊരു പുതുമയാണെന്ന് എനിക്ക് തോന്നിയിട്ടില്ല…” പല്ല് ഞെരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“അവർ എന്റെ ആന്റി തന്നെയാ…. പക്ഷേ ക്രിസ്റ്റി ആന്റി ചേട്ടന്റെ അമ്മ കൂടിയാണ്…. ഓര്‍മ വെച്ച ശേഷം ഒരിക്കലെങ്കിലും ചേട്ടൻ അവരെ ‘അമ്മ’ എന്ന് വിളിച്ചിട്ടുണ്ടോ….? വിബിൻ അങ്കിള്‍… അതുതന്നെ ചേട്ടന്റെ അച്ഛൻ, അവരെ അച്ഛൻ എന്ന് ഒരിക്കലെങ്കിലും ചേട്ടൻ വിളിച്ചിട്ടുണ്ടോ…. എന്തിനാണ് അവരോട് ഇത്ര ദേഷ്യം, എന്തിനാണ് ഇത്ര വൈരാഗ്യം…..? അവർ—”