എന്റെ ഭാര്യയും എന്റെ ബാധ്യതയും [Smitha] [അവസാന ഭാഗം]

Posted by

എന്റെ ഭാര്യയും എന്റെ ബാധ്യതയും

റിയൽ സ്റ്റോറി [അവസാന ഭാഗം]

Ente Bharyayum Ente Badhyathayum Part 2 | Author : Smitha

Previous Part

 

ഷംല പോയിട്ട് ഇപ്പോൾ ഒരു മാസമായി. അവൾ ജോലിയിൽ പ്രവേശിച്ചു. മിക്കവാറും എല്ലാ ദിവസവും ഞാൻ അവളെ വിളിക്കുമായിരുന്നു. ഷംലയുടെ വീട്ടിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരെയായിരുന്നു ഓഫീസ്. അവൾ ഒരു സ്‌കൂട്ടർ വാങ്ങി. മിക്കവാറും ബസിനായിരുന്നു പോക്കെങ്കിലും അത്യാവശ്യ സമയത്ത് അവൾ സ്‌കൂട്ടറിലും യാത്ര ചെയ്തിരുന്നു.
ഷംല പോയിക്കഴിഞ്ഞാണ് അവൾക്ക് പ്രാധാന്യം എത്രമാത്രമുണ്ടായിരുന്നതായി ഞാൻ അറിയുന്നത്. വെറും കിടപ്പറ ബന്ധം മാത്രമല്ല, എല്ലാ രീതിയിലും ഞാൻ വെറും നിസ്സാരമായി തോന്നി, അവളുടെ അഭാവത്തിൽ. എന്നും തന്നെ വിളിക്കാറുണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ എന്റെ അശാന്തമായ മനസ്സിനെ തണുപ്പിച്ചില്ല.
ഇന്ന് അവധിയെടുത്തു. ഒരു കാഷ്വൽ ലീവ് മാസത്തിൽ അനുവദിക്കാറുണ്ട്. ഞായറാഴ്ചയായതിനാൽ ഇന്ന് ഷംല വീട്ടിൽ കാണുമെന്നു എനിക്കറിയാമായിരുന്നു.
ഞാൻ മൊബൈൽ എടുത്തു.
റിങ്ങ് ചെയ്യന്നുണ്ട്.
“ഹലോ,”
‘ങ്‌ഹാ അജ്മൽക്കാ,”
എന്തൊരു ആഹ്ലാദമാണ് അവളുടെ സ്വരത്തിൽ. ഇന്നലെ വരെയില്ലാതിരുന്ന ഒരാഹ്ലാദം!
“എന്താ ഇന്ന് ഓഫീസിൽ പോയില്ലേ?”
അവൾ ചോദിച്ചു .
“ഇന്നൊരു ലീവെടുത്തു,”
“ലീവോ? അതെന്ത് പറ്റി?”
“ഒന്നും പറ്റിയില്ല. അതെന്താ പെണ്ണെ എന്തേലും പറ്റിയാലേ ലീവ് എടുക്കാൻ പാടുള്ളൂ?”
“ഓ! ഇങ്ങനെ ഒരു മുള്ള് മുരിക്ക്! ഞാൻ വെറുതെ ചോദിച്ചതാണേ!”
ഞാൻ ചിരിച്ചു.
“ഇതെന്താ ഇപ്പോൾ ഒരു വിളി? സാധാരണ രാത്രിയിൽ അല്ലെ വിളിക്കാറുണ്ടായിരുന്നുള്ളൂ?”
“ലീവെടുത്ത് വെറുതെ ഇരിക്കുവല്ലേടീ ? അപ്പോൾ എനിക്ക് എന്റെ പെണ്ണിനെ ഒന്ന് വിളിക്കാൻ തോന്നി,”
“ഓഹോ! അത് ശരി!”
“എന്താ എനിക്ക് നിന്നെ എപ്പ വേണേലും വിളിക്കത്തില്ലേ?”
“വിളിക്കാം. പക്ഷെ ആൻസർ ചെയ്യാൻ ബുദ്ധിമുട്ടാരിക്കും,”
“അതെന്താ?’
“ചെലപ്പം ബാത് റൂമിൽ ആരിക്കും. ചെലപ്പം ഒറങ്ങുവാരിക്കും ..അന്നേരം ഒക്കെ കാൾ അറ്റൻഡ് ചെയ്യാൻ പറ്റുവോ?”
“ഓ! ജോക് ജോക്!!”
“ജോക്കോ? പാവം ഞാൻ എന്ത് ജോക്ക് പറയാൻ? ജോക്കൊക്കെ ഇക്കാടെ ഡിപ്പാർട്ട്മെൻറ്റല്ലേ? പിൻ വാങ്ങീതും സൂചി വാങ്ങീതും ഒക്കെ!”
അവൾ ചിരിച്ചു. ഞാനും.
ഇന്നെന്താ ഭയങ്കര സന്തോഷം?”
ഞാൻ ചോദിച്ചു.
“ഒരു ഭയങ്കര സന്തോഷോം ഇല്ല. ഇക്കായ്ക്ക് തോന്നുന്നതാ!”
“പോടീ! നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തൊടങ്ങീത് അല്ലല്ലോ. നിന്റെ സ്വരം മാറിയാ എനിക്കറീത്തില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *