ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]

Posted by

“അർധരാത്രി കഴിഞ്ഞ് ലൂവ്ര് എങ്ങനെയിരിക്കും എന്ന് നിങ്ങൾ കണ്ടിട്ടില്ലല്ലോ, ഉവ്വോ?”

ഇല്ല, ലാങ്‌ഡൻ  മനസ്സിൽ പറഞ്ഞു. ഫാഷിന്റെ മനസ്സിലെന്താണ്?

അയാളുടെ ഓരോ ചോദ്യത്തിലും അസ്വസ്ഥത മറഞ്ഞിരിപ്പുണ്ട്.

ലൂവ്രിലെ ഗ്യാലറികളുടെ  മേൽക്കൂരകൾ വളരെ ഉയർന്നിട്ടാണ്. സാധാരണ അവയെപ്പോഴും പ്രകാശത്തിൽ കുളിച്ച് നിൽക്കയാവും. പക്ഷെ ഇന്ന് രാത്രി അവിടെ മുഴുവൻ ഇരുണ്ടു കിടന്നു. ഒരു വലിയ ചുവന്ന ബൾബ് കത്തിനിന്നിരുന്നു. അവയിൽ നിന്നുള്ള പ്രകാശം മേൽക്കൂരയിലെ ഫ്ളോറിലും വീണുകൊണ്ടിരുന്നു.

ലാങ്‌ഡൻ ഇരുൾ വീണ ഇടനാഴിയിലേക്ക് നോക്കി.താൻ പ്രതീക്ഷിച്ചതുപോലെ തന്നെ. ചുവന്ന ലൈറ്റുകളാണ് എങ്ങും. സുരക്ഷാകാരണങ്ങളാൽ രാത്രികളിൽ ആ നിറമാണ് ഉപയോഗിക്കുക. ചിത്രങ്ങളിൽ നിന്ന് വളരെ അകാലത്തിലാണവ സ്ഥാപിച്ചിരിക്കുന്നത്. അവയിൽ നിന്നുള്ള പ്രകാശം തുടർച്ചയായി ചിത്രങ്ങളിൽ പതിഞ്ഞാൽ അവയുടെ ശോഭ സാവധാനം നഷ്ട്ടമാകും.

“ഇതിലേ…”

ചിലന്തിവലകൾ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ഗ്യാലറികളിലൊന്നിലൂടെ ലാങ്ഡനെ നയിച്ചുകൊണ്ട് ഫാഷ് പറഞ്ഞു.

ലാങ്ഡൻ അയാളെ പിന്തുടർന്നു. ഇരുട്ടിൽ കാഴ്ച്ചയെ ക്രമീകരിക്കാൻ അയാൾ വിഷമിച്ചു. ഫോട്ടോ ഡെവലപ്പ് ചെയ്യുന്ന ഒരു വലിയ ഡാർക്ക് റൂമിൽ എത്തപ്പെട്ട പ്രതീതി. മുറികളിൽ നിന്ന് മുറികളിലേക്ക് കടക്കുന്നതിനിടയിൽ ഇരുട്ടിൽ നിന്ന് ആരൊക്കെയോ തന്നെ രൂക്ഷമായി നോക്കുന്നത് പോലെയും ലാങ്ഡന് തോന്നി. ചുവരുകൾക്ക് മേൽ സ്‌ക്യൂരിറ്റി ക്യാമറകൾ ഭീഷണമായി തന്നെ നോക്കി.

സന്ദർശകർക്ക് നൽകുന്ന മെസ്സേജ് ഇതാണ്: നിങ്ങൾ നിരീക്ഷണത്തിലാണ്. ഒരു വസ്തുവിലും തൊടരുത്.  

“ഈ ക്യാമറകളൊക്കെ യഥാർത്ഥമാണോ?”

എണ്ണമറ്റ സെക്യൂരിറ്റി ക്യാമറകളിലേക്ക് നോക്കി ലാങ്ഡൻ ചോദിച്ചു.

ഫാഷ് നിഷേധാർത്ഥത്തിൽ തലകുലുക്കി: “ഒരിക്കലുമല്ല!”

ലാങ്ഡൻ അദ്‌ഭുതപ്പെട്ടില്ല. ഏക്കറുകൾ കണക്കിന് വിസ്തീർണ്ണമുണ്ട് ലൂവ്രിലെ  ഗ്യാലറികൾക്കെല്ലാം. സർവെയ്‌ലൻസ് ക്യാമറകൾ നൽകുന്ന വീഡിയോ ഫീഡുകൾ നിരീക്ഷിക്കണമെങ്കിൽ നൂറുകണക്കിന് സ്റ്റാഫ് വേണ്ടിവരും. മിക്കവാറും വലിയ മ്യൂസിയങ്ങളൊക്കെ ഇപ്പോൾ കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റിയാണ് പ്രയോജനപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *