“ബേസു ഫാഷ്,”
ഡ്രൈവർ പറഞ്ഞു.
“പക്ഷെ ഞങ്ങൾ പുള്ളിയെ കാള എന്നാ വിളിക്കുന്നെ,”
അൽപ്പം പരിഹാസം കലർന്ന രീതിയിൽ അയാൾ ചിരിച്ചു.
“കാളയെന്നോ?”
ലാങ്ങ്ഡണ് ചോദിക്കാതിരിക്കാനായില്ല.
ഡ്രൈവർ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല.
കാർ പിരമിഡിന്റെ സമീപം രണ്ട് ജലധാരയുടെ ഇടയിൽനിർത്തി.
ഏജന്റ്റ് കോളറ്റും ലാങ്ഡനും പുറത്തിറങ്ങി.
“താങ്കളെ ഇവിടെ ഇറക്കാനാണ് എനിക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്,”
ഏജന്റ്റ് കോളറ്റ് പറഞ്ഞു.
“ഗുഡ് ലക്ക്, മോൺഷ്യർ ലാങ്ങ്ഡൻ…”
ഭാഗ്യം നേരുന്നു മിസ്റ്റർ ലാങ്ങ്ഡൻ…
ലാങ്ങ്ഡൻ ആശ്വാസത്തോടെ ദീർഘനിശ്വാസം ചെയ്തു. പിന്നെ കാർ അകന്നകലുന്നത് ഒന്ന് നോക്കിയതിനു ശേഷം പ്രധാന വാതിലിന്റെ വിശാലതയിലേക്ക് നടന്നു. വാതിലിനെ പൊതിഞ്ഞിരുന്ന ഗ്ളാസ്സിൽ മുട്ടുവാൻ വേണ്ടി അയാൾ കയ്യുയർത്തി. പക്ഷെ അതിന് മുമ്പ് സ്റ്റെയർ കേസിറങ്ങി അകത്തെ ഇരുട്ടിൽ നിന്ന് ഒരു രൂപം പുറത്തേക്ക് വരുന്നത് അയാൾ കണ്ടു.
ബലവത്തായ ഒരു ഉരുക്ക് കോട്ടപോലെയുള്ള മനുഷ്യൻ.
വിശാലമായ തോളുകൾ. കരുത്തൻ. വീതിയുള്ള, തടിച്ച കാലുകൾ വേഗത്തിൽ ചലിക്കുന്നു.
ലാങ്ങ്ഡനോട് അയാൾ അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.
“ഞാൻ ബേസു ഫാഷ്,”
കതക് പതിയെ തള്ളി അകത്തേക്ക് ലാങ്ങ്ഡൻ കയറി.
പരുക്കൻ ശബ്ദത്തിൽ അയാൾ പറഞ്ഞു.
“ക്യാപ്റ്റൻ, ഡയറക്ഷൻ സെൻട്രൽ പോലീസ് ജുഡീഷ്യറി. ദ ഡി സി പി ജെ,”
അയാളുടെ രൂപത്തിനും ഭാവത്തിനും ചേർന്ന ശബ്ദം. ലാങ്‌ഡൻ ഓർത്തു. മുരൾച്ചയും ഗർജ്ജനവും സമാസമം യോജിച്ച, കൊടുങ്കാറ്റ് രൂപമെടുക്കുന്നത് പോലെയുള്ള ശബ്ദം.
ഹസ്തദാനതിന് വേണ്ടി ലാങ്‌ഡൻ അയാൾക്ക് നേരെ നീട്ടി.
“റോബർട്ട് ലാങ്‌ഡൻ”
ഫാഷിന്റെ വീതിയേറിയ വലിയ കൈ ലാങ്‌ഡന്റെ കൈത്തലത്തെ ശക്തിയായി, ഞെരിക്കുന്നത് പോലെ പൊതിഞ്ഞു.
“മിസ്റ്റ്ർ ലാങ്‌ഡൻ…”
ക്യാപ്റ്റന്റെ കരിങ്കല്ലിന്റെ നിറമുള്ള കൃഷ്ണമണികൾ ലാങ്‌ഡന്റെ കണ്ണുകളിൽ പതിഞ്ഞു.
“…വരൂ…”
[തുടരും]