ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

“നീയിപ്പോഴും ഈ സെന്‍റ്റി ഡയലോഗ് ഒന്നും വിട്ടില്ലേ എന്‍റെ രവീ?”

അകത്തേക്ക് രവിശങ്കറിനോടൊപ്പം നടക്കവേ ഇര്‍ഫാന്‍ ചോദിച്ചു.

“നമ്മുടെ ഫ്രണ്ട്സായ ഫ്രണ്ട്സിനോടൊക്കെ, എവിടെപ്പോയാലും കാണുന്നവരോടൊക്കെ..എന്നിട്ട് ഇപ്പോള്‍ സ്വന്തം വൈഫിനോടുപോലും…നീ ആരുടെ മുമ്പില്‍ ഇന്‍ഫീരിയര്‍ ആയാലും അനിതയുടെ മുമ്പിലങ്ങനെയാവരുത് രവി, നിനക്കറിയില്ല അതിന്‍റെ ഇമോഷണല്‍ കോണ്‍സിക്വന്‍സ്…”

“ജസ്റ്റ് ഷട്ട് അപ്പ്..!”

രവിശങ്കര്‍ അവന്‍റെ ചുമലില്‍ പതിയെ ഇടിച്ചു.

“നിന്നെക്കുറിച്ച് ഞാന്‍ അനിതയോട് പറയുമ്പോള്‍ എങ്ങിനെയാടാ ഞാന്‍ ഇന്‍ഫീരിയര്‍ ആകുന്നത്? പരസ്പ്പരം റിയാലിറ്റിയില്‍ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും…ഞാന്‍ എങ്ങനെ ഇന്ന് കാണുന്ന നിലയിലെത്തി എന്ന് ഏറ്റവും നന്നായി എന്നില്‍ നിന്നും അറിയേണ്ടയാള്‍ അനിത തന്നെയാണ്…”

“നിന്നോടോന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല…”

ഇര്‍ഫാന്‍ അസന്തുഷ്ടിയോടെ പറഞ്ഞു.
അവരിരുവരും ഹാളിലെത്തി.
അപ്പോഴേക്കും അനിത ഒരു ട്രേയില്‍ ജ്യൂസും പഴങ്ങളുമായി അവിടെയെത്തിയിരുന്നു.

“ഇത് ഒരു ഫ്രൂട്ട് സ്റ്റാള്‍ മൊത്തം ഉണ്ടല്ലോ?”

അവളുടെ കയ്യില്‍ നിന്നും ജ്യൂസ് ഗ്ലാസ് വാങ്ങി, മേശപ്പുറത്ത് വെച്ച പഴങ്ങളിലേക്ക് നോക്കി ഇര്‍ഫാന്‍ പറഞ്ഞു.

“സാരമില്ല…”

അനിത ചിരിച്ചു.

“കഴിക്കാന്‍ എന്തായാലും ആളുണ്ടല്ലോ…”

ഇര്‍ഫാന്‍ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് അവള്‍ക്ക് തിരികെ നല്‍കി.

“ഇക്കാടെ റൂം ഞാന്‍ കാണിച്ചു തരാം …വരൂ..അവിടെ വെച്ചിട്ടുണ്ട് മാറാനുള്ള ഡ്രസ്സ് ഒക്കെ…വാ ഇക്കാ…”

അവള്‍ പിമ്പോട്ടു തിരിഞ്ഞു.

“ഒരു മിനിറ്റ്…”

ഇര്‍ഫാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *