പുഞ്ചിരിയില്ല.
മാത്രമല്ല സ്വരത്തിലും ഒരു മൃദുത്വമില്ല.
“അതെന്തായാലും ശരിയല്ല…”
അനിത ചിരിച്ചുകൊണ്ട് പറഞ്ഞു.
“രവിയേട്ടന്റെ ഫ്രെണ്ട് ആണ്…അപ്പൊ ന്തായാലും പേര് വിളിക്കില്ല ഞാന്‍…മാത്രല്ല, മൂത്തയാളുമാണ് പ്രായം കൊണ്ട്…”
“എനിവേ…”
രവിശങ്കര്‍ ഇരുവരേയും മാറി മാറി നോക്കി.
“ഏതായാലും പരസ്പ്പരം ആരാണെന്ന് മനസ്സിലാക്കി…ന്നാലും ഒരു ഫോര്‍മാലിറ്റിയ്ക്ക് പറയ്യാണ്…അനീ ഇതാണ് ഞാന്‍ പറഞ്ഞ ഇര്‍ഫാന്‍ റാവുത്തര്‍…ഇര്‍ഫാനെ ഇതാണ് എന്‍റെ ധര്‍മ്മപത്നി ശ്രീമതി അനിതാ രവിശങ്കര്‍…”
“നീ വല്ല അവാഡ് ഫങ്ങ്ഷനും ആങ്കര്‍ ചെയ്യുവാണോ?”
ഇര്‍ഫാന്‍ രവിയെ നോക്കി ചോദിച്ചു.
“ആങ്കര്‍ ചെയ്തേക്കാം…”
രവി ചിരിച്ചു.
“വിശിഷ്ഠവ്യക്തികള്‍ വരുമ്പോള്‍ ഫോര്‍മാലിറ്റി എന്തായാലും വേണം…ആദ്യമായല്ലേടാ നീ എന്‍റെ അനിയെ കാണുന്നെ? ആ മോമെന്‍റ്റ് എനിക്ക് വളരെ വലുതാണ്…”
രവിയുടെ സ്വരം വികാരനിര്‍ഭരമാകുന്നത് കണ്ട് അനിതയുടെ മുഖം വല്ലാതായി.
“ഒരു ജീവിതം സമ്മാനിച്ച കൂട്ടുകാരന്‍, എന്‍റെ ഇനിയുള്ള ജീവിത്തിന് കാവലായും കൂട്ടായുമിരിക്കാന്‍ ഈശ്വരന്‍ എനിക്ക് തന്ന ഒരു ദേവത…ഈ രണ്ടുപേരും ആദ്യമായി കാണുമ്പോള്‍ എനിക്കത് ഇമ്പോര്‍ട്ടന്‍റ്റ് ആണ് മിസ്റ്റര്‍ റാവുത്തര്‍…!”
ആ വാക്കുകള്‍ കേട്ട് അനിത രവിശങ്കറെ പെട്ടെന്ന് മുഖം തിരിച്ചു നോക്കി.
ദേവത!
ഈശ്വരാ!
അതും പരസ്യമായി!
അനിതയുടെ മിഴികള്‍ നിറഞ്ഞു.
“ആ, അകത്തേക്ക് വാ ഇക്കാ..രവിയേട്ടാ, ഇക്കായേം വിളിച്ചോണ്ട് അകത്തേക്ക് വാ…”
വികാരം അണപൊട്ടിയൊഴുകുന്നതിനു മുമ്പ് അവരുടെ മുഖത്ത് നോക്കാതെ പെട്ടെന്ന് അകത്തേക്ക് നടന്നുകൊണ്ട് അനിത പറഞ്ഞു.