അവള്‍ പത്മജയുടെ കവിളില്‍ അമര്‍ത്തി ഉമ്മവെച്ചു.
എന്തായാലും ഗിരീഷ് അനിതയുടെ കല്യാണത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ വേഗത്തില്‍ തന്നെ നടത്തി.
വൈകാതെ രവി ശങ്കറിന്‍റെ അച്ഛനും അമ്മയും അമ്മാവന്‍മാരുമൊക്കെ അനിതയുടെ വീട്ടില്‍ വന്നു.
ചെറുക്കനും പെണ്ണും പരസ്പ്പരം ഇഷ്ട്ടമറിയിച്ചു.
ഒരുകാര്യം മാത്രം അനിത രവിയോട് ആവശ്യപ്പെട്ടു.
“എനിക്ക് അമ്മ മാത്രേ ഉള്ളൂ…അമ്മേടെ മരണം വരെ എന്‍റെ കൂടെ ഉണ്ടാവും അമ്മ!”
രവി അത് സന്തോഷത്തോടെ സമ്മതിച്ചു.
അങ്ങനെ തിരുമേല്‍ത്തറ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് രവിശങ്കറിന്‍റെയും അനിതയുടെയും വിവാഹം നടന്നു.
മണിയറയില്‍ രവി ശങ്കര്‍ അനിതയെ കാത്തിരുന്നു.
പുറത്ത് വെള്ളിത്തിങ്കള്‍ ഇതളുകള്‍ പൊഴിക്കുമ്പോള്‍ ഉള്ളില്‍ സ്വര്‍ണ്ണസ്വപ്‌നങ്ങള്‍ താളം തുള്ളുന്നത് അയാളറിഞ്ഞു.
കാരണം മനസ്സിലേക്ക് മാലേയക്കുളിര്‍മഞ്ഞു പോലെ കടന്ന് വന്നിട്ടുള്ളത് ഒരു പെണ്ണ് മാത്രമാണ്.
തന്‍റെ വേനലില്‍ പ്രണയവെയിലാവാന്‍, വര്‍ഷകാലത്ത് കുളിരുമ്മപോലെ പെയ്യാന്‍, വസന്തത്തില്‍ ചോരച്ചൂടിനെ കാമത്തിന്‍റെ ഒലിവ് പൂക്കള്‍ കൊണ്ട് പൊതിയാന്‍, ശിശിരത്തിലേ ശൈത്യത്തില്‍ സ്നേഹത്തെളിനീരില്‍ നീരാടാന്‍ ഒരു പെണ്ണ്!
അനിത….
അല്‍പ്പം കഴിഞ്ഞ്, രാത്രിയുടെ മാരഭാവത്തിലേക്ക് പ്രേമാര്‍ദ്രമായ തേര്‍ചക്രം തെളിച്ചുകൊണ്ട്, സൌന്ദര്യത്തിന്റെ വര്‍ണ്ണമഴയുമായി അനിതയെത്തി.
രവി വിടര്‍ന്ന കണ്ണുകളോടെ അവളെ നോക്കി.
“സോറി ട്ടോ, ത്തിരി വൈകി അല്ലെ?”
കയ്യിലിരുന്ന പാല്‍ ഗ്ലാസ് അവള്‍ മുമ്പിലെ മേശമേല്‍ വെച്ച് അയാളെ നോക്കി പുഞ്ചിരിച്ചു.
“ന്താ രാവിയേട്ടാ?”
അയാളുടെ കണ്ണുകളിലെ പ്രേമത്തിന്‍റെ അസ്ത്രമുനകള്‍ തന്‍റെ മനസ്സിലേക്ക് മാത്രമല്ല, ദേഹത്തേക്കും സുഖമായി പൊള്ളിച്ച് തറയുന്നു.