കോന്തുണ്ണി വെറുപ്പോടെ അയാളിൽ നിന്ന് മുഖം മാറ്റി.
“അവൻ ചോദിച്ചത് കേട്ടില്ലേ?”
സാംസൺ ബിബിനയോട് ചോദിച്ചു.
“കൊടുക്കുവോ?”
“പിന്നില്ലേ!”
ബിബിന കോന്തുണ്ണിയെ നോക്കി ചിരിച്ചു.
“ഞാൻ തരാം കോന്തുണ്ണി. കോന്തുണ്ണിയ്ക്കല്ലേ? ഷുവർ ആയും കൊടുക്കും. കോന്തുണ്ണിയെപ്പോലെയുള്ളോർക്ക്!”
അത് പറഞ്ഞ് അവൾ അകത്തേക്ക് കയറി.
“ഇങ്ങ എന്തൊക്കെ ബെടക്ക് ബർത്താനാന്ന് പറയ്ന്ന്? മ്മടെ കരേല് ബന്ന കുട്ടിയല്ലേ ഓര്? ഈട്ത്തെ മനുഷ്യമ്മാര്ടെ കൾച്ചർ ഇദെന്നല്ലേ ഓര് ബിചാരിക്കൂ?”
കോന്തുണ്ണി ക്രുദ്ധനായി ചോദിച്ചു.
“പോടാ പോടാ!”
പുച്ഛ സ്വരത്തിൽ സാംസൺ പറഞ്ഞു.
“ഷാളും മേടിച്ചോണ്ട് പോകാൻ നോക്ക്. ഷാളിന്റെ അടീലെ മേടിക്കാൻ പറ്റുവോന്നു ഞാനൊന്ന് നോക്കട്ടെ. ചോളി മേടിച്ചോണ്ട് നീ പോ. ചോളി കേ പീച്ചേ ക്യാ ഹേ? അതും മേടിച്ചോണ്ട് ഞാൻ പോകാം!”
“നടന്നന്നെ!”
കോന്തുണ്ണിയും പുച്ഛസ്വരത്തിൽ പറഞ്ഞു.
“ഇങ്ങള് കണ്ട പെങ്കുട്ട്യോള് മാതിരിയല്ല ഓര്! ഇത് ബേറെ സൈസ് ആന്ന് കാണുമ്പ തന്നെ അറിയില്ലേ ഇങ്ങക്ക്? ഒര് പെണ്ണ് പിടിയൻ! നിങ്ങ ഏഡ്ത്തെ പെണ്ണ് പിടിയനാന്ന്? മ്മടെ ലാലേട്ടൻ പറഞ്ഞ പോലെ ഇങ്ങടെ ആറടി രണ്ടിഞ്ചി സവാരി ഗിരിഗിരി നടത്തും ഓര്!”
അപ്പോഴേക്കും ബിബിന അകത്ത് നിന്ന് ഒരു പ്ലാസ്റ്റിക് കവറുമായി ഇറങ്ങിവന്നു.
“അതില് രണ്ടെണ്ണം ഉണ്ട്. കോന്തുണ്ണിയ്ക്ക് വേണ്ടത് എടുത്തോളൂ. രണ്ടും വേണേൽ എടുത്തോളൂ,”
കോന്തുണി കൃതജ്ഞതയോടെ അവളിൽ നിന്ന് കവർ വാങ്ങി.
“ഓ !”
സാംസൺ അദ്‌ഭുതത്തോടെ പറഞ്ഞു.
“ഒന്ന് ചോദിച്ചപ്പം രണ്ടെണ്ണം കൊടുത്തോ? അപ്പം നമുക്കും സ്കോപ്പ് ഒണ്ട്!”
“എടുത്ത് നോക്കുന്നില്ലേ?”
സാംസൺന്റെ വാക്കുകൾക്ക് ശ്രദ്ധ കൊടുക്കാതെ ബിബിന കോന്തുണ്ണിയോട് ചോദിച്ചു.
“ഓ! ബേണ്ടാന്ന്! ഇങ്ങ തന്നതല്ലേ? സ്യൂട്ടാവും! ഉറപ്പല്ലേ! അപ്പ താങ്ക്സ് ട്ടാ,”
“ഓ…”
ബിബിന പുഞ്ചിരിയോടെ തല കുലുക്കി.
പുഞ്ചിരിയോടെ കോന്തുണ്ണി പോയി.
“ഷാള് മാത്രേ കൊടുക്കൂ?”
അയാൾ ചോദിച്ചു.
“എഴുന്നേൽക്കണം!”
ദൃഢസ്വരത്തിൽ ബിബിന പറഞ്ഞു.
സാംസൺ അത് പ്രതീക്ഷിച്ചില്ല. എങ്കിലും കസേരയിൽ നിന്ന് അനങ്ങാതെ അയാൾ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
“പറഞ്ഞത് കേട്ടില്ല? എഴുന്നേൽക്കാൻ!”