അവിഹിത ഗര്‍ഭം [Smitha]

Posted by

“സിഗരെറ്റ്‌ വേണ്ട…മാത്രമല്ല….നീയും ഇന്ന്‍ മൊതല്‍ വലിക്കുന്നില്ല. ഞാന്‍ പറഞ്ഞാല്‍ വലി നിര്‍ത്താം എന്ന്‍ നീ എനിക്ക് പ്രോമിസ് ചെയ്തിരുന്നു….”
മോഹന്‍ വീണ്ടും അവളെ ഒന്നും മനസ്സിലാകാത്തതു പോലെ അവളെ നോക്കി.
“അത്…അത് വിനീത നീ പ്രെഗ്നന്റ് ആകുമ്പം…വയറ്റിലെ കുഞ്ഞിനു ദോഷം ഒണ്ടാകാണ്ടിരിക്കാന്‍ അല്ലേ?”
അതിനു പെട്ടെന്ന് ഉത്തരം പറയാതെ അവള്‍ അയാളെ നോക്കി മുഴുവന്‍ സ്നേഹവും അധരത്തില്‍ ചാലിച്ച് പുഞ്ചിരിച്ചു. അതിലേക്ക് അയാള്‍ അതിശയത്തോടെ നോക്കി.
“അത് തന്നെയാ പറഞ്ഞെ…കുഞ്ഞിന് ദോഷം ചെയ്യും….”
ഇത്തവണ മുഴുവന്‍ സ്നേഹവും വിസ്മയവും പുഞ്ചിരിയില്‍ ചാലിച്ച് നോക്കിയത് മോഹനായിരുന്നു.
“എന്താ പറഞ്ഞെ?”
അട്ഭുതത്തിന്‍റെ മലവെള്ളപ്പാച്ചില്‍ അയാളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. അയാള്‍ കൈയ്യിലിരുന്ന പുകയുന്ന സിഗരെറ്റ്‌ ആഷ്ട്രെയില്‍ കുത്തിക്കെടുത്തി.

*******************************************************
ഞായറാഴ്ച്ചയായതിനാല്‍ ഫാദര്‍ ഉലഹന്നാന്‍ വായനയുടെ തുടക്കത്തില്‍ ആയിരുന്നു. ഉച്ചയൂണ് കഴിഞ്ഞാല്‍ വായനയാണ്. അപ്പോഴാണ്‌ പുറത്ത് ഒരു സ്കൂട്ടര്‍ വന്ന്‍ നില്‍ക്കുന്നത് അദ്ദേഹം അറിഞ്ഞത്. ശബ്ദത്തില്‍ നിന്ന്‍ തന്നെ അതാരുടെയാണെന്ന് അദ്ധേഹത്തിന് അറിയാം.
സ്കൂട്ടറില്‍ നിന്നിറങ്ങി വിനീതയുടെ വിമോഹന രൂപം മാവിന്‍റെ ചില്ലകള്‍ക്കും ഇലച്ചാര്‍ത്തിനുമിടയിലൂടെ തന്നെ സമീപിക്കുന്നത് അദ്ദേഹം കണ്ടു.
തലേ ദിവസം വൈകുന്നേരത്തെ രംഗങ്ങള്‍ അദ്ധേഹത്തിന്‍റെ മനസ്സിലേക്ക് ഓടിവന്നു.
അദ്ധേഹം ഇരിപ്പിടത്തില്‍ നിന്ന്‍ എഴുന്നേറ്റു.
അദ്ധേഹത്തിന്‍റെ മുമ്പിലെത്തി അവള്‍ ഹൃദ്യമായി പുഞ്ചിരിച്ചു.
“എനിക്ക് കുമ്പസാരിക്കണം,”
അവള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *