അവിഹിത ഗര്‍ഭം [Smitha]

Posted by

“പിന്നെ ഓര്‍ക്കും …പാടില്ല…എന്നെ മാത്രം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവുണ്ട്….അയാള്‍ക്ക് ഒരു നല്ല മനസ്സും ഹൃദയവുമുണ്ട്….ഒരേയൊരു കുഴപ്പം മാത്രം…ചെറുതല്ലെങ്കിലും ആ കുഴപ്പം അയാള്‍ക്ക് എന്നോടുള്ള സ്നേഹത്തിന് മുമ്പില്‍ ഞാന്‍ കാര്യമാക്കുന്നില്ല…”
“എന്താ അത്? ആ കുഴപ്പം?”
ഫാദര്‍ ഉലഹന്നാന്‍ ചോദിച്ചു.
“അദ്ധേഹത്തിന് എന്നെ ഗര്‍ഭിണിയാക്കാനുള്ള കഴിവ്…അത് മാത്രം…”
കണ്ണുകളില്‍ ഈറന്‍ നിറച്ച് വിനീത പറഞ്ഞു.
“….. ചില ആഗ്രഹങ്ങള്‍ നടത്തിയെടുക്കുന്നതിനേക്കാള്‍ സുഖമാണ് ആ ആഗ്രഹങ്ങള്‍ ത്യജിക്കുന്നത്…. ഞാന്‍ അച്ഛനോടു ചെയ്യാന്‍ ആഗ്രഹിക്കുന്ന ആ സുഖങ്ങള്‍ വേണ്ടന്ന് വെക്കുന്നത് അതുകൊണ്ടാണ്…”
ദൂരെ യൂക്കാലിപ്റ്റസ് മരങ്ങള്‍ വളര്‍ന്ന്‍ നില്‍ക്കുന്നതിനപ്പുറം കാണാവുന്ന ദേവാലയത്തിന്‍റെ ഗോപുരത്തിലെക്ക് അദ്ദേഹം നോക്കി. അവിടെ പ്രാവുകള്‍ പറന്നുയരുകയും താഴുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു.
“ഒന്‍പതില്‍ പഠിക്കുമ്പോഴാണ് എന്‍റെ ആദ്യപ്രണയം,”
പുരോഹിതന്‍ പ്രാവുകളില്‍ നിന്ന്‍ നോട്ടം മാറ്റി അവളുടെ മുഖത്ത് നോക്കി.
“അപ്പന്‍റെ പണിക്കാരനായിരുന്നു ചാക്കോ. ആളുകള്‍ ഒക്കെ പുതുക്രിസ്ത്യാനികള്‍ എന്നൊക്കെ വിളിച്ചിരുന്നത് കൊണ്ട് ഒരു വല്ലാത്ത അപകര്‍ഷതയാരുന്നു അവര്‍ക്ക്….അയാളുടെ മകളായിരുന്നു സെലിന്‍. എന്‍റെ കൂടെയാരുന്നു പഠിച്ചിരുന്നെ. അവളെപ്പോലെ ഒരു സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ല. കറുത്ത സുന്ദരി. അവള്‍ അടുത്തുള്ളപ്പോള്‍ ഞാന്‍ മറ്റൊരാള്‍ ആയിരുന്നു. പേടിച്ചാണ് ഞാന്‍ അവളെ എന്‍റെ ഇഷ്ടം അറിയിച്ചത്…. ഒരുമിച്ചുള്ള ജീവിതവും മറ്റും അസാധ്യമാണ് എന്ന്‍ അവള്‍ പറഞ്ഞെങ്കിലും എന്‍റെ വിഷമം കണ്ടിട്ടോ എന്തോ എന്നോടുള്ള ഇഷ്ടം ഒന്നും കുറച്ചില്ല….അവളുടെ പുഞ്ചിരി മാത്രം മതിയാരുന്നു എനിക്ക് ഒരു ദിവസത്തെ ഊര്‍ജ്ജത്തിന്….”
പുരോഹിതന്‍റെ മിഴികള്‍ വീണ്ടും ദേവാലയ ഗോപുരത്തിലേക്ക് നീണ്ടു.
“ഒരു മഴക്കാലത്ത് ഞാനും അവളും ഒരു തടിപ്പാലം മുറിച്ച് കടന്ന്‍ സ്കൂളിലേക്ക് പോകുവാരുന്നു…”
മിഴികള്‍ തുടച്ച് അദ്ദേഹം തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *