“ഒരു ഇന്‍റ്റെലെക്ച്ച്വല്‍ ഹരാസ്സിംഗ് ആയി തോന്നരുത്, എന്‍റെ ചോദ്യങ്ങള്‍. അല്ല, അങ്ങനെ തോന്നിയോ?”
“ഇല്ല…നോ ..അങ്ങനെ തോന്നിയില്ല…”
“എങ്കില്‍ എന്താ ഉത്തരം, സത്യസന്ധമായി?”
“സത്യസന്ധമായി…”
അദ്ദേഹം അവളില്‍ നിന്ന്‍ നോട്ടം മാറ്റി.
“എങ്ങോട്ടാ നോകുന്നെ?”
അവള്‍ നനുത്ത, സൌഹൃദത്തിന്‍റെ മിനുപ്പുള്ള, ശബ്ദത്തില്‍ പറഞ്ഞു.
“അച്ചന്‍ എന്‍റെ മുഖത്ത് നോക്കി സംസാരിക്കണം. അല്ലെങ്കില്‍ എന്‍റെ ബഹുമാനം പോകും. എന്ത് വിഷയവും, സെക്സ് അടക്കം, വിശ്വസിച്ചു സംസാരിക്കുന്ന ഒരു നല്ല സുഹൃത്ത് ആണ് എനിക്ക് അച്ചന്‍…”
ഫാദര്‍ ഉലഹന്നാന്‍ അദ്ഭുതത്തോടെ അവളെ നോക്കി.
“ഇനിപ്പറ. എന്നോട് കാമം തോന്നിയിട്ടുണ്ടോ?”
“ഉണ്ട്,”
സന്ദേഹിക്കാതെ പുരോഹിതന്‍ പറഞ്ഞു.
“ഹാവൂ…”
വിനീതയില്‍ നിന്ന്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം പുരോഹിതന്‍റെ കവിളിനെ, കവിളില്‍ നിന്ന്‍ ഹൃദയത്തെ, ഹൃദയത്തില്‍നിന്ന്‍ ആത്മാവിനെ തൊട്ടു. അതിന്‍റെ അര്‍ത്ഥമറിഞ്ഞ് ഞെട്ടലോട് കൂടിയ ഒരു വിസ്മയം ഡാവിഞ്ചി ചിത്രങ്ങളിലെ ഗബ്രിയേല്‍ മാലാഖയെക്കാള്‍ ഭംഗിയുള്ള മുഖത്ത് നിറഞ്ഞു.
“തങ്ങള്‍ കൊതിക്കുന്ന പുരുഷന്‍ തങ്ങളെ കാമിക്കുന്നില്ല എന്ന്‍ ഒരു സ്ത്രീ അറിയുമ്പോള്‍ എന്തൊരു വിഷമം ആണെന്ന് അച്ഛനറിയാമോ? അറിയണമെങ്കില്‍ എലിസബത്ത് എന്ന സീറോ മലബാര്‍ വിശ്വാസിയോട് ചോദിക്കണം. മേനോന്‍ കുട്ടിയായ എന്നോട് ചോദിക്കണം….”
“ടീച്ചര്‍…!!”
ഫാദര്‍ ഉലഹന്നാന്‍റെ കണ്ണുകള്‍ സോക്കറ്റില്‍ നിന്ന്‍ ഏത് നിമിഷവും വെളിയില്‍ ചാടും എന്നസ്ഥിതിയിലെത്തി. അദ്ധേഹത്തിന്‍റെ ശ്വാസവും പ്രാണനും നിലച്ചുപോകും എന്ന്‍ വിനീതയ്ക്ക് തോന്നി.