അവളുടെ മുഖത്ത് നോക്കി അദ്ദേഹം തുടര്‍ന്നു.
“യേശു ദൈവപുത്രനാണ് എന്നതിനേക്കാള്‍ മനുഷ്യപുത്രനാണ് എന്ന്‍ വിശ്വസ്സിക്കാനാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത്. ദൈവപുത്രനാണേല്‍ കുരിശേല്‍ കെടക്കുമ്പം വേദന തോന്നത്തില്ല. മനുഷ്യന്‍ ആണേല്‍ സഹിക്കുന്ന വേദന…അതിന് മുമ്പില്‍ സമര്‍പ്പിക്കാന്‍…മനസ്സിലാവുന്നുണ്ടോ?”
അച്ചന്‍ ചോദിച്ചു.
“മനസ്സിലായി..”
വിനീത ചിരിച്ചു.
“ഞാന്‍ ചോദിച്ചതിനുള്ള ഉത്തരം?”
അച്ചന്‍ അവളെ നോക്കി.
“മനസ്സിലായില്ലേ? നേരെ ചോദിക്കാം. അച്ഛന് പെണ്ണുങ്ങളോട് സെക്സ് തോന്നിയിട്ടില്ലേ എന്ന്‍?”
ഫാദര്‍ ഭയപ്പെട്ടു ചുറ്റും നോക്കി.
“ഇതാരെയാ ഇങ്ങനെ പേടിക്കുന്നെ?”
വിനീത ചിരിച്ചു.
“അതേ..ഞാനാ എലിസബത്ത് ഒന്നുമല്ല. ചോദിക്കുന്നത് ശുദ്ധ സൈക്കോളജിയാ. സൈക്കോളജി. എനിക്ക് വേണ്ടത് സൈക്കോളജിക്കല്‍ ഉത്തരവും…”
ഫാദര്‍ പുഞ്ചിരിച്ചു.
അവളുടെ വാക്കുകള്‍ അദ്ധേഹത്തെ തണുപ്പിച്ചു എന്ന്‍ തോന്നി. അറിവുള്ളവള്‍ ആണ്. ജ്ഞാനിയാണ്. ഭയക്കേണ്ടതില്ല. അദ്ധേഹത്തിന്‍റെ മനസ്സ് പറഞ്ഞു.
“തോന്നിയിട്ടില്ല എന്ന്‍ പറഞ്ഞ് സ്വയം ഒരു യന്ത്രമോ, അണ്‍റിയലിസ്റ്റിക്ക് ആയ ഒരു വിശുദ്ധനോ ആകാന്‍ ശ്രമിക്കുന്നില്ല ടീച്ചറേ…ടീച്ചറിന്‍റെ അറിവിനെയും വ്യക്തിത്വത്തെയും ബഹുമാനിച്ചുകൊണ്ട് പറയാം. തോന്നിയിട്ടുണ്ട്…..”
വിനീത പുഞ്ചിരിച്ചു. അവള്‍ അദ്ധേഹത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എന്നോട് തോന്നിയിട്ടുണ്ടോ?”
ആ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചില്ലായിരുന്നു. വല്ലാതെ പതറിപ്പോയി ഫാദര്‍ ഉലഹന്നാന്‍ ആ ചോദ്യത്തിന് മുമ്പില്‍.
“ഫാദര്‍…”
സാന്ത്വനിപ്പിക്കുന്ന സ്വരത്തില്‍ അവള്‍ വിളിച്ചു.