മനസ് തുടിച്ചു. അത് പക്ഷെ പുറത്തുകാട്ടിയില്ല. എങ്കിലും അവള്‍ വേഗമൊട്ടും കുറയ്ക്കാതെ അകത്തേയ്ക്ക് കയറി.
“ഹോ, എത്ര നാള്‍ ആയി അശ്വതി, കണ്ടിട്ട്!”
ദേഹം കോരിത്തരിച്ചു. പക്ഷെ മുഖത്ത് പരിഭവം വരുത്തി അവള്‍.
“എന്നിട്ടാണോ എന്നെ ഒന്ന്‍ നോക്കുകപോലും ചെയ്യാഞ്ഞെ?”
മനസ്സില്‍ വീര്‍പ്പുമുട്ടുന്ന സന്തോഷം പുറത്തുകാണിക്കാതിരിക്കാന്‍ അവള്‍ പണിപ്പെട്ടു ശ്രമിച്ചു.
ആ വാക്കുകള്‍ അയാളെ വിസ്മിതനാക്കി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അവളെ ആകെ നോക്കി.
“ഐം സോറി,” അയാള്‍ പെട്ടെന്ന്‍ പറഞ്ഞു. പിന്നെ അയാള്‍ മേശപ്പുറത്തുവെച്ച ബാഗില്‍ നിന്ന് ഒരു പായ്ക്കറ്റ് എടുത്ത് അവള്‍ക്ക് നീട്ടി.
“എന്താ ഇത്?” അത് കൈപ്പറ്റിക്കൊണ്ട് അവള്‍ ചോദിച്ചു.
“തുറന്നു നോക്കൂ.”
അവള്‍ പെട്ടെന്ന് തുറന്നു. ആഭരണം കവര്‍ ചെയ്യുന്ന ഒരു ചെറിയ പെട്ടി.
“ബാംഗ്ലൂരില്‍ നിന്ന്‍ വാങ്ങിയതാണ്,” ഇന്ത്യയിലെ പ്രശസ്തമായ ജ്വെല്ലറിയുടെ പേര് ആ പെട്ടിയുടെമേല്‍ അവള്‍ വായിച്ചു.
“അത് കൂടി തുറക്കൂ.”
അവള്‍ വിറയ്ക്കുന്ന വിരലുകളോടെ അത് തുറന്നു. അവള്‍ വിസ്മയംകൊണ്ട് പരിസരം മറന്നുപോയി.
ലേറ്റസ്റ്റ് ഫാഷനില്‍ പണിതീര്‍ത്ത കട്ടിയുള്ള ഒരു ചെയിന്‍. അവള്‍ അതെടുത്തു. നാലുപവനില്‍ കുറയില്ല.
ഒരു ചെറിയ മോതിരം ആണ് താന്‍ പ്രതീക്ഷിച്ചത്. പക്ഷെ ഇത്!
“സാര്‍ ഇത്ര വിലയുള്ളത്?”