എന്നും ചെയ്യുന്ന പതിവ് കാര്യങ്ങള്‍ ചെയ്തു. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. പേരും മറ്റു വിശദാംശങ്ങളുമെഴുതി എല്ലാവര്‍ക്കും ടോക്കന്‍ കൊടുത്തു.
മിടിക്കുന്ന ഹൃദയത്തോടെ അവള്‍ ഡോക്റ്ററെ കാത്തിരുന്നു.
എത്ര ദിവസങ്ങളായി താന്‍ ഡോക്റ്ററെ കണ്ടിട്ട്?
ഓ! എത്ര ദിവസം? വെറും രണ്ടുദിവസമായതല്ലേയുള്ളൂ. അതിനാണ്! എടീ പെണ്ണേ, അയാളെ കാണാഞ്ഞിട്ട് നിനക്കുണ്ടാകുന്ന ഈ ഉരുക്കം അയാള്‍ക്ക് നിന്നെ കാണാഞ്ഞിട്ട് ഉണ്ടോ? നാണമില്ലാത്തവളെ! അവള്‍ സ്വയം ശാസിച്ചു.