ഓ, ഫോണ്‍ റിംഗ് ഉണ്ട്. എടുക്ക്…എടുക്ക്…എടുക്ക് രഘൂ…
“ഹലോ,” രഘുവിന്‍റെ സ്വരം അവള്‍ കേട്ടു.
അശ്വതിയുടെ ഹൃദയം ശക്തിയായി മിടിച്ചു.
“മോനേ, നീ എവിടാ,”
“ഞാന്‍ ക്ലിനിക്കിലേക്ക് വന്നോണ്ടിരിക്കുവാ. ചേച്ചി ബസ്സേല്‍ കേറിയോ?”
“ഇല്ല, നീ വേഗം വാ.”
അല്‍പ്പസമയം കാത്ത് നിന്ന്‍ കഴിഞ്ഞപ്പോള്‍ രഘുവിന്‍റെ ഓട്ടോറിക്ഷ ദൂരേന്നു വരുന്നത് കണ്ടു.
അത് അവളുടെ അടുത്ത് വന്നു നിന്നു.
അവന്‍ അതില്‍ നിന്നുമിറങ്ങി.
അവന്‍റെ മുഖത്ത് വല്ലാത്ത വിഷാദഭാവം അവള്‍ കണ്ടു.
“ഉം, എന്താ? സുഖമില്ലേ?”
അവന്‍ ഉത്തരം പറയാതെ അവളുടെ മുഖത്ത്നിന്ന്‍ നോട്ടം മാറ്റി.
“രഘൂ, നിന്നോടാ ചോദിച്ചേ. എന്താ നെനക്ക് പറ്റീത്?”
അല്‍പ്പസമയം വിഷാദത്തോടെ നിന്നതിനു ശേഷം അവന്‍ അവളെ നോക്കി.
“ചേച്ചി ..ഞാന്‍ ..ഇന്നലെ…”
അശ്വതി പൊട്ടിച്ചിരിച്ചു.
“ഓ, അതാണോ” അവള്‍ ചോദിച്ചു. “ഞാന്‍ കരുതി നിനക്ക് വല്ല ഒഴിച്ചിലും പിടിച്ചന്ന്‍. മുഖം അങ്ങനെയിരിക്കുന്നത് കണ്ടപ്പം.”
“ചേച്ചിക്കെന്നോട് ദേഷ്യം ഒന്നുമില്ലേ?”