“അതല്ലേ, കാര്യം?”
“ഉം.”
“ഇപ്പം മനസ്സിലായി എന്‍റെ സുന്ദരിക്കുട്ടീടെ പ്രോബ്ലം. കഷ്ട്ടവൊണ്ട് അമ്മേ. അങ്ങനത്തെ സിറ്റുവേഷനില്‍ ഏതു പെണ്ണും വേറെ ആളെ ആഗ്രഹിക്കും.”
“നീ പോ, അങ്ങനെ ഒന്നുവില്ല. എനിക്ക് അച്ചന്‍ കഴിഞ്ഞേ വേറെ ആരും ഉള്ളൂ.”
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രവീന്ദ്രന്‍ വന്നു. കുളിയും ഭക്ഷണവും കഴിഞ്ഞ് അശ്വതി അയാളോട് പറഞ്ഞു.
“രവിയേട്ടാ ഒരു കാര്യവൊണ്ട്.”
“എന്നതാ?’
അവള്‍ ഷെല്‍ഫില്‍ നിന്ന് ഡോക്റ്റര്‍ നന്ദകുമാര്‍ കൊടുത്ത വെളുത്ത കവര്‍ എടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ അത് തുറന്ന് പണം എണ്ണിനോക്കി.
“ഇതെന്നാ രണ്ടുമാസത്തെയാണോ? അല്ലല്ലോ. നീ ക്ലിനിക്കില്‍ പോകാന്‍ തൊടങ്ങീട്ട് ഒരു മാസം ആയതല്ലെയുള്ളൂ?”
അവള്‍ ഡോക്റ്റര്‍ പറഞ്ഞ കാര്യങ്ങള്‍ അയാളെ അറിയിച്ചു. തനിക്ക് മുമ്പ് അയാളോടൊപ്പം നിന്ന ജെസ്സിയ്ക്ക് കൊടുത്ത സാലറിയാണത്. ജെസ്സിയെക്കാള്‍ നന്നായിട്ടാണ് താന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടാണ്. ഏഴായിരമാണ് ശമ്പളം പറഞ്ഞിരുന്നതെങ്കിലും ഇരട്ടിയിലേറെ ഇന്ക്രിമെന്‍റ്റ് തന്നിരിക്കുന്നത്.
വിശദീകരണം കഴിഞ്ഞ് അവള്‍ അയാളെ നോക്കി.