“കഞ്ഞി വെച്ചു …നിനക്കിഷ്ടമുള്ള കല്ലുമ്മക്കായ വെച്ചു…കൂർക്ക തോരൻ ഉണ്ടാക്കി..നിനക്ക് കുളിക്കാനുള്ള വെള്ളം വരെ സ്റ്റൗവിൽ കേറ്റി വെച്ചു…നാളെ പോകാനുള്ള നിന്റെ സാരീം പാവാടേം മാത്രമല്ല ഷെഡ്‌ഡിയും ബ്രായും പിന്നെ എന്റെ ഷർട്ടും മുണ്ടും വരെ തേച്ച് വെച്ചു…ഇനി കുളീം തീറ്റയും കഴിഞ്ഞ് നീണ്ടു നിവർന്ന ങ്ങനെ കെടന്നാ മതി…”
അയാളുടെ വാക്കുകൾ അവളെ അവളെ അൽപ്പം സന്തുഷ്ടയാക്കി എന്ന് തോന്നുന്നു.
“ഇന്നലത്തെന്റെ ബാക്കി ഇരിപ്പൊണ്ടോ?””
കൈകൾ നിവർത്തി കോട്ടുവായിട്ടുകൊണ്ട് അവൾ ചോദിച്ചു.
“മടുത്തു..ഭയങ്കര ക്ഷീണം!”
“നാടനോ വിദേശിയോ?”
“അയാൾ ചോദിച്ചു…”
“ആഹാ രണ്ടും ഉണ്ടോ?”
അവൾ ചോദിച്ചു.
“നാടൻ മതി…പെട്ടെന്ന് കിക്കാകണം..എന്നാലേ വേഗന്ന് ഒറങ്ങാൻ പറ്റൂ…”
അയാൾ അകത്തേക്ക് പോയി. അപ്പോൾ തെക്ക് നിന്ന് മറ്റൊരു ട്രെയിൻ കൂടി കടന്നുപോയി.
കണാരൻ അകത്ത് നിന്നും കുപ്പിയും രണ്ടുഗ്ളാസ്സുകളും ഒരു സ്ഫടിക ജഗ്ഗിൽ വെള്ളവുമെടുത്ത് അങ്ങോട്ട് വന്നു.
അവളുടെ മുമ്പിലെ സ്റ്റൂളിൻമേൽ വെച്ചു. കുപ്പി ചെരിച്ച് മദ്യം ഗ്ളാസ്സുകളിലേക്ക് പകർന്നു. പിന്നെ ജഗ്ഗിൽ നിന്ന് വെള്ളമൊഴിച്ച് നേർപ്പിച്ചു.
“കൊറച്ചുംകൂടെ ഒഴിക്ക് ..അല്ലേൽ കൊടല് കത്തും..കണ്ട തേളും പഴുതാരം അട്ടേം ഒക്കെയിട്ട് ഒണ്ടാക്കുന്നതാ…”
അവൾ പറഞ്ഞു.
അയാൾ ചിരിച്ചുകൊണ്ട് അൽപ്പം കൂടി വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു.
ജാനകി ഗ്ളാസ്സെടുത്ത് പകുതിയോളം ഒറ്റയടിക്ക് കുടിച്ചു.
“ബീഡിയില്ലേ?”
അവൾ ചോദിച്ചു.
അയാൾ മേശവലിപ്പിൽ നിന്ന് ബീഡിപ്പൊതിയെടുത്ത് അവൾക്ക് നേരെ നീട്ടി.
അവൾ അതിൽ നിന്ന് ഒന്നെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു. ആശ്വാസത്തോടെ പുകയൂതിപ്പറത്തി.
“ഹോ!”
അവൾ നിശ്വസിച്ചു.
“എന്നാ ഒരു മടുപ്പാ!”