“നിങ്ങള് വിഷമിക്കാതെ,”
അയാൾ അവളുടെ തോളിൽ പിടിച്ചു.
“ഒരു കൊഴപ്പോം വരില്ല…ഞാൻ ദേവിയോട് ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്…കൊറച്ച് പൈസേടെ കൊറവല്ലേ ഉള്ളൂ..ദേവി അതിന് വഴികാണിച്ചു തരും…”
കണാരന്റെ അമ്മയെ കൊച്ചി അമൃതാ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിരന്തരമായ വയറു വേദനയ്ക്ക് പരിഹാരം സർജറി മാത്രമേയുള്ളൂ എന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ സമ്മതിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.
‘അമ്മയുടെ താമസം കണാരന്റെ അനിയൻ ദാമുവിന്റെ കൂടെയായിരുന്നെങ്കിലും സ്ഥിരം മദ്യപാനിയായിരുന്ന അയാളെക്കൊണ്ട് സർജറിയുടെ ചിലവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രാത്രി പലതുമാലോചിച്ചു കിടന്നത് കൊണ്ട് ആൽബിയ്ക്ക് പെട്ടെന്ന് ഉറക്കം വന്നില്ല.
പെട്ടെന്ന് വീടിന്റെ മുൻഭാഗത്ത് കതകിൽ മുട്ടുന്ന ശബ്ദം അയാൾ കേട്ടു. ഇനിയും അവർക്ക് സന്ദർശകരോ? ഇപ്പോൾ പത്തുമണിയെങ്കിലുമായിക്കാണണം. അവരുടെ സുഹൃത്തോ ബന്ധുവോ മറ്റാരെങ്കിലുമായിരിക്കാം.
“ജാനുവില്ലേ കാണാരാ?”
ആരോ ചോദിക്കുന്നത് കേട്ടു.
“ഇപ്പം കെടന്നതെ ഒള്ളൂ…എന്നാ സോമാ?”
“ഒരു പാർട്ടി വന്നിട്ടുണ്ട്…കാശ് ടീമാ..പൊറത്ത് കാറിലുണ്ട്…”
സോമൻ എന്നയാൾ പറയുന്നത് ആൽബി കേട്ടു.
ആൽബിയുടെ നെറ്റി ചുളിഞ്ഞു. അയാൾ പറഞ്ഞതിന്റെ അർഥമറിയാൻ കൂടുതൽ ആലോചിക്കേണ്ടതില്ല.
താൻ അന്തിയുറങ്ങുന്നത് ഒരു വേശ്യാലയത്തിലാണ്! ഒരു വേശ്യ സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ ഭക്ഷണമാണ് താൻ കഴിച്ചത്!
അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റു.
പക്ഷെ ഈ രാത്രിയിൽ എവിടെപ്പോകും? തണുപ്പടിക്കാൻ പാടില്ലായെന്ന് ഡോക്റ്റർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
“സോമാ ..അവള് ഇന്നത്തെ പണീം കഴിഞ്ഞ് വന്നിട്ടിപ്പോൾ ഒന്ന് രണ്ടു മണിക്കൂറായതേ ഉള്ളല്ലോ …ഇനിയിപ്പം …”
“ഓ ! ഈ പണിക്കങ്ങനെ നേരോം കാലോം ഒക്കെ ഒണ്ടോ എന്റെ കണാരാ? നിങ്ങള് പോയി അവളെ വിളിക്കുന്നെ…”
“ഞാൻ ഒന്ന് നോക്കട്ടെ,”