കണാരൻ അഭിപ്രായപ്പെട്ടു.
“എനിക്കൊരു സുഹൃത്ത് ഉണ്ട് …’
ആൽബി തുടർന്നു.
“ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് ആണയാൾ..”
“മാനസിക രോഗം ഒക്കെ ഭേദവാക്കുന്ന ആളല്ലേ?”
കണാരൻ ചോദിച്ചു.
“ആ, അതെ,”
ആൽബി പറഞ്ഞു.
“മോന്റെ നേച്ചറും സ്വഭാവോം ഒക്കെ വിശദമായി പഠിച്ചിട്ട് അയാൾ പറഞ്ഞു ഉറപ്പായും മോന്റെ ഈപ്രശ്നം സോൾവ് ആകും ഒരിക്കൽ ഒരിക്കൽ മാത്രം ആരെങ്കിലും ഒരാൾ അവനെ തിരിച്ച് കൈ വീശിക്കാണിച്ചാൽ…”
“ആവൂ..ആശ്വാസവായി…”
കണാരൻ പറഞ്ഞു . അയാളുടെ മുഖത്ത് സന്തുഷ്ടി വിടർന്നു.
“അല്ലേടീ?”
അയാൾ ജാനകിയെ നോക്കി അഭിപ്രായമാരാഞ്ഞു.
അവൾ പുഞ്ചിരിക്കാൻ ഒരു വൃഥാശ്രമം നടത്തി.
കണാരൻ പെട്ടെന്ന് എന്തോ ഓർത്ത് ആൽബിയെ നോക്കി.
“അല്ല…സാറേ..ഞങ്ങൾ എന്താ ചെയ്യണ്ടേ?”
അയാൾ അൽപ്പം ജാള്യതയോടെ അവരെ മാറി മാറി നോക്കി.
“ഇന്ന് പയ്യന്നൂർ ടൗണിൽ സ്‌കൂൾ കലോത്സവം നടക്കുവല്ലേ…?പിന്നെ പാർട്ടിയുടെ സംസ്ഥാന സമ്മേളനവും .അതുകാരണം ഇവിടുത്തെ ലോഡ്ജും ഹോട്ടലും ഒക്കെ ഫുൾ ആയി…”
ആൽബി വീണ്ടും കണാരനേയും ജാനകിയേയും മാറി മാറി നോക്കി.
കണാരൻ അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിവ് കിട്ടിയത് പോലെ പുഞ്ചിരിച്ചു.
“അത്കൊണ്ട്…”
അയാൾ സംശയിച്ച് തുടർന്നു.
“”…അതുകൊണ്ട് എനിക്ക് ഒരു രാത്രി ഇവിടെ ഒന്ന് തങ്ങാൻ അനുവദിക്കാമോ?”
“അത് സാറേ…”
കണാരൻ അർദ്ധോക്തിയിൽ നിർത്തി.