എഗ്രീമെന്‍റ്
Agreement | Author : Smitha
അനിയന്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് അക്ഷമനായി നോക്കി. അയാളുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തിട്ടുണ്ട്.
കയ്യിലിരുന്ന വിസ്ക്കി ഗ്ലാസ്സില്‍ നിന്നും ഇടയ്ക്കിടെ കുടിക്കുന്നുമുണ്ട്.
“പപ്പായ്ക്ക് ആ ഡ്രസ്സ് ഒന്ന് മാറിക്കൂടെ?”
അങ്ങോട്ടുമിങ്ങോട്ടും നടന്ന് താഴെയുള്ള തിരക്കേറിയ നിരത്തിലേക്ക് ദേഷ്യപ്പെട്ടു നോക്കുന്ന അനിയനോട് മകന്‍ സാം എന്ന സാമുവല്‍ ചോദിച്ചു.
“ആ ഷോട്ട്സ് മൊത്തം എന്തോരം കറയാ. ടീഷര്‍ട്ടിലെ അഴുക്കിന്റെ കാര്യം പറയാനുമില്ല. ബാഡ് സ്മെല്ലാ മൊത്തം!”
അനിയന്‍ സാമിനെ ദേഷ്യപ്പെട്ടു നോക്കി.
“മമ്മി ഇപ്പത്തന്നെ വരും പപ്പാ!”
അനിയനില്‍ നിന്നും പ്രതികരണമൊന്നും കാണാത്തത് കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു.
“പാര്‍ട്ടീന്നൊക്കെ പറയുമ്പം പറഞ്ഞ സമയത്ത് ഒന്നും തീരത്തില്ലന്നെ! എടയ്ക്കിട്ടേച്ചും വെച്ച് മമ്മിയെങ്ങനാ വരുന്നേ! അതല്ലേ താമസിക്കുന്നെ?”
“നീ പഠിയ്ക്കുവാണേല്‍ പഠിയ്ക്ക് ചെറുക്കാ!”
മകന്‍റെ വിവരണം അധികമാകുന്നത് കണ്ട് അനിയന്‍ സ്വരം കടുപ്പിച്ച് പറഞ്ഞു.
അനിയന് ടെന്‍ഷന്‍ ഉണ്ടാവാന്‍ കാരണമുണ്ട്.
അടിയന്തിരമായി പത്തുലക്ഷം രൂപ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം.
അല്ലെങ്കില്‍ വീടും പറമ്പും ഒക്കെ ബാങ്ക് ജപ്തി ചെയ്യും.
താന്‍ നോക്കിയിട്ട് പെട്ടെന്ന് അത്രയും പണം കണ്ടെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല.
“കുഴപ്പമില്ല അച്ചായാ, നമുക്ക് വഴിയുണ്ടാക്കാം” എന്ന് പറഞ്ഞാണ് സൂസന്‍ രാവിലെ പോയത്.
ആ പ്രതീക്ഷയിലാണ് അയാള്‍.
അതുകൊണ്ടാണ് അവള്‍ താമസിക്കുന്തോറും അയാള്‍ക്ക് ആകാംക്ഷയേറുന്നത്.
ഗാര്‍ഡേനിയ അവന്യൂവിലെ പന്ത്രണ്ടാം നമ്പര്‍ അപ്പാര്‍ട്ട്മെന്‍റ്റിന് മുമ്പില്‍ അപ്പോള്‍ ഒരു ബ്ലാക്ക് സീറ്റോ ഓഡി വന്ന് നിന്നു.
“വരുന്നുണ്ട്, വൃത്തിയില്ലാത്ത സാധനം!”
അനിയന്ത്രിതമായ കോപത്തിന്റെ സ്വരത്തില്‍ അനിയന്‍ പറഞ്ഞു.
അത് കേട്ട് സാം തിരക്കേറിയ ഗാര്‍ഡേനിയ അവന്യൂവിലേക്ക് എത്തിനോക്കി.
രാത്രിയെ പകലാക്കുന്ന വെളിച്ചമുണ്ട് തെരുവ് നിറയെ. ജീവിതാഘോഷത്തിന്‍റെ പ്രത്യക്ഷ ബിംബങ്ങളാണ് ആണിന്‍റെയും പെണ്ണിന്‍റെയും രൂപങ്ങളില്‍ എങ്ങും.
ന്യൂയോര്‍ക്ക് ഒരിക്കലും വൃദ്ധന്മാരുടെ നഗരമല്ല.
ഇരുട്ടിന്‍റെയും.
മങ്ങിയ നിറങ്ങളോ, അമര്‍ത്തിയ ശബ്ദങ്ങളോ ഈ നഗരത്തിന്‍റെ ഭാഗമല്ല. കടും നിറങ്ങള്‍.
മുഴങ്ങുന്ന ആരവങ്ങള്‍.