“വെറുതെയല്ല ചേട്ടനിങ്ങനെ പെണ്ണുങ്ങളെ ഭ്രാന്ത് കേറ്റുന്നപോലെ സുന്ദരനായിരിക്കുന്നത്!!
“ഇത്…”
ഫോട്ടോയിലേക്ക് സൂക്ഷിച്ഛ് നോക്കി അഭിരാമി പറഞ്ഞു.
“ഫിറോസിന്റെ മമ്മിയെ …ഞാൻ മുമ്പ് എവിടെയോ ..എവിടെയോ കണ്ടിട്ടുള്ളത് പോലെ…”
“രാമന്റെ ഏദൻ തോട്ടത്തിൽ കണ്ടിട്ടുണ്ട്…”
അനുപമ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഫുക്രിയിൽ കണ്ടിട്ടുണ്ട്…നീയും ഞാനും എന്ന മൂവിയിലും കണ്ടിട്ടുണ്ട്…”
ഫിറോസ് സംശയത്തോടെ അനുപമയെ നോക്കി.
“ഫിറോസ് ചേട്ടാ അനു സിത്താരയെപ്പോലെ തന്നെയാ ചേട്ടന്റെ മമ്മി…”
ഫിറോസ് അൽപ്പ നേരം ആകാശത്തിലേക്ക് നോക്കി.
“മമ്മിയെ ഞാൻ ലാസ്റ്റ് കാണുന്നത് ഞങ്ങടെ തറവാട്ട് വീട്ടിൽ വെച്ചാ…”
ഫിറോസ് പറഞ്ഞു.
“അന്ന് മമ്മി പറഞ്ഞിരുന്നു ഒരു യത്തീമിനെ …എന്ന് വെച്ചാൽ ഓർഫനെ …അനാഥയെ …കല്യാണം കഴിക്കണമെന്ന് …മമ്മി യത്തീമായിരുന്നു…. പപ്പാ യത്തീംഖാനയിൽ വെച്ചാ മമ്മിയെ കാണുന്നെ… ഞാൻ സമ്മതിച്ചു…മമ്മിയും ഞാനും പപ്പായും ഒരിടത്ത് പോയി ഒരു കുട്ടിയെ കാണുകയും ചെയ്തു…”
അവർ നാലുപേരും ഫിറോസിനെ അദ്‌ഭുതത്തോടെ നോക്കി.
“കോൺവെൻറ്റ് സിസ്റ്റർമാർ നടത്തുന്ന ഒരു ഓർഫനേജിൽ…”
ഫിറോസ് തുടർന്നു.
“അവിടെ …ഒരു മാലാഖയെപ്പോലെ ഒരു സുന്ദരിയെക്കണ്ടു…”
“വൗ !!”
അനുപമ വിളിച്ചുകൂവി.
“എന്താ പേര്…?”
“പാർവ്വതി…”
ഫിറോസ് പറഞ്ഞു.
“ഗ്രേറ്റ്!!”
അനുപമ സന്തോഷം മറച്ചുവെച്ചില്ല.
“എന്നിട്ട്?”
“എന്നിട്ട്….”
ഫിറോസിന്റെ ശബ്ദം അൽപ്പം പതറി.
“അപ്പോഴാണ് മമ്മിയും പപ്പയുമൊക്കെ യാത്ര ചെയ്ത എയർ ലുഫ്താൻസ ക്റാഷ് ആകുന്നത്….മമ്മിയ്ക്ക് എന്റെ കല്യാണം കാണണമെന്ന് എപ്പഴും പറയുമായിരുന്നു…പക്ഷെ….!!”
എല്ലാവരുടെയും മുഖം മ്ലാനമായി.
“പാർവ്വതി ഇപ്പോൾ …?”
“പപ്പാടേം മമ്മീടേം ന്യൂസ് അറിഞ്ഞ് ആകെ ഡിസ്റ്റർബ്ഡ് ആയിരുന്നു അവൾ …”
ഫിറോസ് തുടർന്നു.
“അത് കാരണം കിച്ചണിൽ ഗ്യാസ് ഓപ്പൺ ചെയ്ത് വെച്ച് മറ്റെന്തോ ഓർത്തിരുന്നു…അപ്പോൾ പവർ കട്ട് ആയിരുന്നു ….അകത്തെ മുറിയിൽ വെച്ച ഫോൺ ബെല്ലടിച്ചപ്പോൾ അത് അറ്റൻഡ് ചെയ്യാൻ പോയി….ഫോൺ സംസാരം അരമണിക്കൂറിലേറെപ്പോയി ….. സംസാരം കഴിഞ്ഞ് അടുക്കളേൽ തിരിച്ചു ചെന്നപ്പം പെട്ടെന്ന് പവർ വന്നു …ഗ്യാസ് ഓപ്പണാരുന്ന കാര്യം ആ പാവം മറന്നുപോയി …..ബ്‌ളാസ്സ് ഉണ്ടായി …പത്ത് ദിവസം ഹോസ്പ്പിറ്റലിൽ ജീവച്ഛവം പോലെ കിടന്നു …പത്തുദിവസോം ഞാൻ ഹോസ്‌പിറ്റലിൽ അവളുടെ കൂടെ ഉണ്ടാരുന്നു….മമ്മിയെയും പപ്പായേയും ഓർത്തോർത്ത് മനസ്സ് ഡിസ്റ്റർബ്ഡ് ആയിരുന്ന കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നേരമാണ് അവളെന്നോട് പറയുന്നത്….പത്ത് ദിവസം കഴിഞ്ഞ് അവൾ …..”