“എനിതിങ് സീരിയസ്?”
അനുപമയുടെ മുഖഭാവം ശ്രദ്ധിച്ച് അനിൽ ചോദിച്ചു.
“മമ്മി …ഇത് ..ഇത് ഡി മൈഥിൽ കാഡിയം ആണോ എന്ന് സംശയമുണ്ട്!”
“ഏഹ്??!!”
ഭയം കൊണ്ട് മരവിച്ച് അഭിരാമി ചോദിച്ചു.
“ഡി മൈഥിൽ കാഡിയം!! അനൂ വെറുതെ ഓരോന്ന് പറയരുത്! ഫിറോസ് തന്നതാണിത് ഇത്! ഇതെങ്ങനെ ഡി മൈഥിൽ കാഡിയമാകും!”
അവർ പരസ്പ്പരം നോക്കി.
അൽപ്പ സമയത്തേക്ക് മൂവരും ഒന്നും പറഞ്ഞില്ല.
“നീ ഈയിടെ ഫിറോസിനെ വിളിച്ചിരുന്നോ?”
“വിളിച്ചു പക്ഷെ …ആൾ സ്ഥലത്തില്ല..മൊബൈൽ സ്വിച്ച് ഓഫാ…”
“ഞാനും വിളിച്ചു …പക്ഷെ…”
അനിൽ പറഞ്ഞു.
“മമ്മി ഇത് ലാബിൽ ടെസ്റ്റ് ചെയ്യണം…”
അനുപമ പറഞ്ഞു.
“അത്ര ഈസിയല്ല…”
അഭിരാമി പറഞ്ഞു.
“ഇന്റെർനാഷണലി ബാൻഡ് ആയ ഒരു കെമിക്കൽ നമ്മുടെ അടുത്ത് ഉണ്ടെന്ന് പുറം ലോകമറിഞ്ഞാൽ …”
“ശ്യേ! ഒന്ന് പോ മമ്മി …നമുക്ക് റീന ആന്റിയെക്കൊണ്ട് ടെസ്റ്റ് ചെയ്യിച്ചാൽ പോരെ?”
അവരുടെ ബന്ധുവായ റീന സെൻട്രൽ ഫോറെൻസിക്ക് ലാബിലെ സീനിയർ ഉദ്യോഗസ്ഥയാണ്.
“ഓക്കേ…അതൊരു ഉഗ്രൻ ഐഡിയ ആണ് മോളെ!”