മുഴുവൻ ബോധത്തോടെ ഫിറോസ് പറഞ്ഞത് മുഴുവൻ ഡോക്റ്റർ പ്രവീൺ കേട്ടു.
പിന്നെ അയാളുടെ ബോധം മറഞ്ഞു.
കാരണം, അയാളുടെ ബോധത്തിന്റെ അങ്ങേയതിരിൽ വസ്ത്രങ്ങളിൽ നിന്ന് വിമുക്തി നേടിയ തന്റെ ഭാര്യയും മകനും മകളും കടും നിറത്തിലുള്ള ലൈംഗികോത്സവമാഘോഷിക്കുന്ന ശ്ലഥബിംബങ്ങൾ മാത്രം നിറഞ്ഞിരുന്നു…
ബ്രോക്കൻ ഇമേജസ് ഓഫ് ആൻ ഇറോട്ടിക് കാർണിവൽ….
ബോധം മറയുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം അയാൾ അങ്ങനെ ഉരുവിട്ടത് ഫിറോസ് കേട്ടില്ല.
ഹാളിൽ നിന്ന് പുറത്ത് കടക്കുന്നതിന് മുമ്പ് ഫിറോസ് അയാളുടെ വാട്ട്സാപ്പിൽ നിന്ന് ആ വീഡിയോ ഡിലീറ്റ്ചെയ്തിരുന്നു.
*********************************
കപ്പ് ബോർഡിൽ നിന്ന് എൻസൈക്ളോപീഡിയ ഓഫ് മോഡേൺ മെഡിസിന്റെ പന്ത്രണ്ടാം വാല്യം എടുത്തപ്പോൾ അതിന്റെ പിമ്പിൽ കണ്ട തിളങ്ങുന്ന വസ്തു എന്തെന്നറിയാൻ അഭിരാമി അങ്ങോട്ട് നോക്കി.
എന്താണിത്?
സിങ്ക് ബൈ കാർബണേറ്റ് പോലെ തിളങ്ങുന്ന തരികൾ.
ഇത് എവിടെ എങ്ങനെ വന്നു?
മൈ ഗോഡ്!!
പെട്ടെന്നാണ് അവൾക്ക് ആ ഓർമ്മ വന്നത്.
ദിവസങ്ങൾക്ക് മുമ്പ് ഫിറോസ് തന്നതാണ്.
അജ്മീറിലെ ഖ്വാജാ മൊയ്‌നുദ്ധീൻ ചിസ്റ്റിയുടെ വിശുദ്ധ ഖബറിൽ പൂജിക്കുന്ന നിവേദ്യമവൻ തനിക്ക് തന്നത്.
അവന്റെ ഉമ്മച്ചിയുടെ ഒരു നേർച്ചയുടെ ഭാഗമായി ആ പ്രസിദ്ധമായ ദർഗ്ഗയിൽ പോയൊപ്പോൾ കിട്ടിയ നിവേദ്യം!
ആരും കാണാതെ കഴിക്കുമ്പോൾ മാത്രമാണത്രെ അതിന്റെ ഫലസിദ്ധി.
ആൽമണ്ട് നട്ട്സുപോലെ തോന്നിച്ചിരുന്ന അതിന്റെ സ്വാദ് ഭയങ്കരം തന്നെ.
അപ്പോൾ കഴിച്ചതിന് ശേഷം അവശേഷിച്ചിരുന്നത് ഒളിപ്പിച്ച് വെച്ചതാണ് താൻ ഈ പുസ്തകത്തിന്റെ മറവിൽ, ഷെൽഫിൽ.
പക്ഷെ ഇതെങ്ങനെ ഒരു രാസവസ്തുപോലെയായി?
അവൾക്കൊന്നും മനസ്സിലായില്ല.
അവൾ ശ്രദ്ധയോടെ അത് വിരലുകൾ കൊണ്ട് ഒരു പേപ്പറിലേക്ക് ശേഖരിച്ചു.
മണത്ത് നോക്കി.