“ഇരിക്ക് ഫിറോസ്,”
അവൻ മടിയോടെ ഒരു കസേരയിൽ ഇരുന്നു.
അവനഭിമുഖമായി അവളും.
“പറയൂ; എന്താണ് വിശേഷിച്ച്?”
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
“പറഞ്ഞോളൂ എന്തായാലും…”
“അത് മാഡം…”
അവൻ ഒന്ന് സംശയിച്ചു.
“എനിക്ക് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം!”
“ഓ! ഇതാണോ ഇത്ര വലിയ കാര്യം?”
അവൾ ചോദിച്ചു.
“അതിനെന്താ ഒന്നോ രണ്ടോ തരുമല്ലോ..ഇപ്പോൾ വേണോ?”
“വേണം മാഡം …പിന്നെ…”
“പിന്നെ?”
“പിന്നെ സാറിത് അറിയരുത്!”
“എന്താ ഫിറോസ് കാര്യം?”
“ഞാൻ സാറിനോട് ആവശ്യപ്പെട്ടിരുന്നു ഹോസ്പിറ്റലിൽ വെച്ച് അപ്പോൾ സാർ പറഞ്ഞു …വെറുതെ ഒന്നും തരാൻ പറ്റുന്നതല്ല മെഡിക്കൽ സെർട്ടിഫിക്കേറ് എന്ന് …അതുകൊണ്ടാണ് ഞാൻ മാഡത്തിനെ …മാഡത്തിനെ സമീപിക്കാം എന്ന് വെച്ചത്…”
“ഓക്കേ…”
അഭിരാമി പറഞ്ഞു.
“ഒരു മെഡിക്കൽ സർട്ടിഫിക്കേറ്റ് ഇഷ്യൂ ചെയ്യുന്നതിൽവലിയ പ്രശ്നം ഒന്നുമില്ല ….സാർ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല…”
“താങ്ക്യൂ മാഡം…താങ്ക്യൂ സോ മച്ച്…”
“ഓ!”
അവൾ നിസ്സാരമട്ടിൽ കൈയുയർത്തി പറഞ്ഞു.
“ഇതൊന്നും അത്ര വലിയ കാര്യമല്ലന്നെ!”
“മാഡത്തിന് …പക്ഷെ എനിക്ക് വലിയ കാര്യമാണ്…”
അവൻ പുഞ്ചിരിച്ചു.